ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തില്‍ ഏറെ തരംഗമുണ്ടാക്കിയ രാമായണം സീരിയല്‍ വീണ്ടും എത്തുന്നു. ചാനലിന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
ദൂരദർശനില്‍ എല്ലാദിവസവും വൈകുന്നേരം ആറുമണിക്കാണ് സീരിയല്‍ സംപ്രേഷണം ചെയ്യാനൊരുങ്ങുന്നത്. എല്ലാദിവസും ഉച്ചയ്ക്ക് 12 മണിക്ക് പുഃനസംപ്രേഷണവും ഉണ്ടാവും.
രാമാനന്ദ സാഗർ ആയിരുന്നു രാമായണം സീരിയലിന്റെ തിരക്കഥയും സംവിധാനവും. 1987ലായിരുന്നു ആദ്യ സംപ്രേഷണം. അരുണ്‍ ഗോവില്‍ ആണ് രാമനായി എത്തിയത്.
ദീപിക ചിക്‌ലിയ സീതയായും സുനില്‍ ലഹ്‌രി ലക്ഷ്‌മണനായും വേഷമിട്ട പരമ്ബര രാജ്യത്ത് ഏറെ തരംഗമുണ്ടാക്കിയിരുന്നു. 1988ലായിരുന്നു അവസാന എപ്പിസോഡ് സംപ്രേഷണം ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്