കൊച്ചി: ഹേമകമ്മിറ്റി റിപ്പോര്‍ട്ട് ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് നേരെയുള്ള ഞെട്ടിക്കുന്ന അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. രാജ്യത്ത് നിരവധി കേസുകളാണ് ഇത്തരത്തില്‍ ദിവസേന ഉയര്‍ന്നുവരുന്നത്. ഇത്രയും ഗൗരമേറിയ പ്രശ്‌നത്തെ ഇങ്ങനെയാണോ അഭിമുഖീകരിക്കേണ്ടതെന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും പാരന്റിങ് കോച്ചുമായ ഡോ. മേഘ്‌ന സിംഗാള്‍ ചോദിക്കുന്നു. കേരളത്തിലെ ഒരു സ്വാകര്യ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കവെയാണ് അവര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്.
സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയായ ഡോ. മേഘ്‌ന സിംഗാള്‍ തെറാപ്പിസ്റ്റ് മമ്മി എന്ന അക്കൗണ്ടില്‍ പാരന്റിങ് വിഷയങ്ങളെപ്പറ്റി നിര്‍ദേശങ്ങളും പഠനങ്ങളും പങ്കുവെക്കുന്നുണ്ട്. ടി.വി.യില്‍ ഒരു ഇന്റിമേറ്റ് സീന്‍ വന്നാല്‍ മാതാപിതാക്കള്‍ ചാനല്‍ മാറ്റുന്നയിടത്ത് പ്രശ്‌നം തുടങ്ങുന്നുവെന്ന് അവര്‍ പറയുന്നു. ചാനല്‍ മാറ്റാതെ കുട്ടികളുമൊത്ത് ഇരുന്ന് അവരുടെ സംശയങ്ങള്‍ തീര്‍ക്കുന്നയിടത്ത് ലൈംഗിക വിദ്യാഭ്യാസം തുടങ്ങുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
അതുപോലെ തന്നെ ആണ്‍കുട്ടികള്‍ക്ക് നീലയും പെണ്‍കുട്ടികള്‍ക്ക് പിങ്കും വസ്ത്രം എന്ന അബദ്ധ ധാരണകളെല്ലാം ലിംഗ അസമത്വം വര്‍ധിപ്പിക്കുന്നു. വീട്ടുജോലികള്‍ ആണ്‍-പെണ്‍ ഭേദമെന്യേ ചെയ്യുന്നയിടത്ത് ലിംഗ സമത്വത്തിന്റെ ആദ്യ പാഠങ്ങളും പഠിച്ചെടുക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
തുറിച്ചുനോക്കിയതുകൊണ്ടോ ദിവസനേ പുറകേ നടന്നതുകൊണ്ടോ സിനിമയില്‍ കാണുന്നതുപോലെ പെണ്‍കുട്ടികള്‍ ഇംപ്രസാവില്ല. ആരോടെങ്കിലും ഇഷ്ടം തോന്നിയാല്‍ നേരിട്ടുപറയുക. ഇല്ല എന്നാണ് മറുപടിയെങ്കില്‍ മാന്യമായി പിന്‍മാറുക എന്നും അവര്‍ പുതിയ തലമുറയോട് ആവശ്യപ്പെടുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്