ഹൈദരാബാദ്: പുഷ്പ 2 റിലീസ് ദിനത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയും ഒമ്പത് വയസ്സുകാരനായ മകന്‍ അതീവ ഗുരുതരാവസ്ഥയില്‍ ആകുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കുട്ടിയുടെ പിതാവ്.
കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉള്ളതായി ആണ് പിതാവ് ഇപ്പോൾ അറിയിച്ചത്. 20 ദിവസത്തിന് ശേഷം ആണ് കുട്ടി പ്രതികരിച്ച് തുടങ്ങിയിരിക്കുന്നത് എന്നും കുട്ടി കണ്ണുകള്‍ തുറന്നതായും മകന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെടുകയാണെന്നും ആണ് പിതാവിന്റെ പ്രതികരണം.
അതേസമയം തെലുങ്കു സൂപ്പര്‍താരം അല്ലു അര്‍ജുനും തെലങ്കാന സര്‍ക്കാരും തങ്ങളെ പിന്തുണക്കുന്നുവെന്നും കുട്ടിയുടെ അച്ഛന്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്