ഹോളിവുഡ് നടി ഡെനീസ് റിച്ചാർഡും ഭർത്താവ് ആരോൺ ഫൈപ്പേഴ്സും തമ്മിലുള്ള വിവാഹ ബന്ധം അവസാനിച്ചിട്ട് കുറച്ച് വർഷങ്ങൾ കഴിഞ്ഞു. എന്നാൽ അവരുടെ വിവാഹമോചനം ഇപ്പോഴും കോടതിയിലും മാധ്യമങ്ങളിലും വലിയ ചർച്ചയാണ്.
അടുത്തിടെ, ഈ കേസുമായി ബന്ധപ്പെട്ട് ഒരു വലിയ വിവാദം ആണ് പൊട്ടിപ്പുറപ്പെട്ടത്. തന്റെ വീട്ടിലെ അവസ്ഥ ആരോൺ പുറത്തുവിട്ടതാണ് വലിയ വിവാദം ആയത്. ആരോൺ Inside Edition എന്ന ടി.വി. പ്രോഗ്രാമിലാണ് കാലിഫോർണിയയിലെ തങ്ങളുടെവീടിന്റെ ദൃശ്യങ്ങൾ താരം പങ്കുവച്ചത്. ഈ വീടിന് ഏകദേശം 3.5 മില്യൺ ഡോളർ (ഏകദേശം 29 കോടി രൂപ) വില വരുന്നുണ്ട്.
വീഡിയോയിൽ താരം കാണിക്കുന്നതനുസരിച്ച് മുറികളിൽ എല്ലായിടത്തും വസ്ത്രക്കൂമ്പാരം, അടുക്കളയും കൊണ്ട് നിറഞ്ഞിരിക്കുന്നു, ഒരു അലമാരയിൽ ലക്ഷക്കണക്കിന് ഡോളർ വില വരുന്ന വിന്റേജ് വസ്ത്രങ്ങൾ, ഇപ്പോൾ ചിതലുകൾ നശിപ്പിച്ചിരിക്കുന്നു, ബാത്ത്റൂമിൽ എല്ലായിടത്തും മേക്കപ്പ് സാധനങ്ങൾ കിടക്കുന്നു എന്നിങ്ങനെ ആണ് കാണാനാകുന്നത്. "മുകളിലെ നിലയിലെ സാധനങ്ങളിൽ ഒന്നും തൊടാൻ എനിക്ക് കഴിയില്ല. എല്ലാം ഡെനീസിന്റെ സ്വന്തമാണ്" എന്നാണ് താരം വിഡിയോയിൽ പറയുന്നത്.
എന്നാൽ രണ്ടുവർഷം മുമ്പ് തന്നെ ഞാൻ വീട്ടുവിട്ട് മാറി. വീടിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ആരോണും കുടുംബവും തന്നെയാണ് ഉത്തരവാദികൾ. വാടക അടയ്ക്കാത്തതിനാൽ ആരോണിന് വീടിൽ നിന്ന് പുറത്താക്കൽ നോടീസ് (eviction notice) പോലും കിട്ടിയിട്ടുണ്ട് എന്നാണ് ഡെനീസ് റിച്ചാർഡ്സ് കോടതിയിൽ പറഞ്ഞത്.
ഇപ്പോൾ ആരോൺ, തന്റെ അമ്മയും അച്ഛനും സഹോദരനും ഒപ്പം വീടിന്റെ താഴത്തെ നിലയിൽ താമസിക്കുകയാണ്. കൂടാതെ അവിടെ 15 നായ്ക്കളും ഉണ്ട്. ഈ നായ്ക്കൾ എല്ലാം ഡെനീസിന്റേതാണ് എന്നാണ് ആരോൺ പറയുന്നത്.
ഡെനീസ് നേരിട്ട് പുതിയ വീഡിയോയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാൽ കോടതി അടുത്തിടെ ഡെനീസിന്റെ പക്ഷത്ത് വിധി പറഞ്ഞു. താരത്തിന് വീട്ടിൽ ചെന്നു സ്വന്തം സാധനങ്ങളും വളർത്തുമൃഗങ്ങളെയും തിരികെ എടുക്കാൻ കോടതി അനുമതി ലഭിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്