നടൻ ബിജുക്കുട്ടൻ സിനിമാ പ്രമോഷനുമായി സഹകിരക്കുന്നില്ലെന്ന പരാതിയുമായി യുവ സംവിധായകൻ. ബിജുക്കുട്ടൻ അഭിനയിച്ച കള്ളന്മാരുടെ വീട് എന്ന സിനിമയുടെ സംവിധായകൻ ഹുസൈൻ അറോണിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്
അഭിനയത്തിനും പ്രൊമോഷൻ പരിപാടികൾക്കും അഡ്വാൻസ് പണം വാങ്ങിയ താരം ഇപ്പോൾ സിനിമയുമായി ഒരു തരത്തിലും സഹകരിക്കുന്നില്ലെന്നും സംവിധായകൻ പറയുന്നു.
എന്റെ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജുക്കുട്ടനാണ്. ചിത്രത്തില്‍ സീനിയര്‍ ആര്‍ട്ടിസ്റ്റുകളടക്കം 32 ഓളം താരങ്ങള്‍ അഭിനയിച്ചിട്ടുമുണ്ട്. എന്നാല്‍ പ്രമോഷൻ പരിപാടികള്‍ക്ക് വിളിച്ചാല്‍ ഇവര്‍ ആരും എത്തുന്നില്ല.
ചിത്രത്തിലെ പ്രധാന താരങ്ങള്‍ എത്താതെ എങ്ങനെയാണ് പ്രമോഷൻ നടത്താൻ സാധിക്കുക. സിനിമയുടെ ഷൂട്ടിംഗ് കഴിയുമ്ബോള്‍ താരങ്ങള്‍ പറയും പ്രമോഷൻ പരിപാടികള്‍ തുടങ്ങുന്നതിന് രണ്ട് ദിവസം മുൻപ് അറിയിച്ചാല്‍ മതിയെന്ന്. രണ്ട് മാസം മുൻപ് അറിയിച്ചാലും ഇവരാരും എത്തില്ല.
തീയേറ്ററുടമകളടക്കം സിനിമയ്‌ക്ക് പ്രമോഷനുണ്ടോ എന്നാണ് ചോദിക്കുന്നത്. ചിത്രത്തില്‍ ആറ് നടൻന്മാര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് സംവിധായകൻ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്