രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിനു പിന്നാലെ ആദ്യമായി ആരാധകരുടെ മുന്നില്‍ എത്തി നടൻ വിജയ്. പുതുച്ചേരിയില്‍ വച്ചാണ് താരം ആരാധകരെ കണ്ടത്. തന്റെ പുതിയ ചിത്രം ഗ്രേറ്റസ്റ്റ് ഓഫി ദി ഓള്‍ ടൈംസിന്റെ ചിത്രീകരണത്തിനിടെയാണ് താരം ആരാധകരെ കാണാനെത്തിയത്.
ആരാധകരെ അഭിവാദ്യമർപ്പിക്കാനായി താരം നിർത്തിയിട്ടിരുന്ന ബസ്സിന് മുകളില്‍ കയറി. പുഷ്പ വൃഷ്ടി നടത്തിയാണ് ആരാധകർ താരത്തിന് സ്വീകരണം ഒരുക്കിയത്. ഷൂട്ടിങ്ങിനായി താരം എത്തിയത് അറിഞ്ഞ് പുതുച്ചേരിയിലെ ടെസ്ക്സറ്റയില്‍സ് കോംപ്ലക്സിനു മുൻപില്‍ താരത്തെ കാണാനായി നൂറു കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്.
Before the selfie moment ❤️
pic.twitter.com/AtszWR23cl— Vijay Fans Trends 🐐 (@VijayFansTrends) February 4, 2024
ഇതറിഞ്ഞാണ് താരം ആരാധകരെ കാണാനായി എത്തുകയും ബസ്സിന് മുകളിലേക്ക് കയറി ആരാധകരെ അഭിവാദ്യം ചെയ്യുകയും ചെയ്തത്. കയ്യില്‍ കരുതിയിരുന്ന പൂക്കള്‍ അവർ താരത്തിനു മേലേക്ക് എറിഞ്ഞു. ആരാധകർക്കൊപ്പം സെല്‍ഫി വിഡിയോ പകർത്തിയതിനു ശേഷമാണ് താരം മടങ്ങിയത്. വിജയ് ആരാധകർ തടിച്ചുകൂടിയതോടെ പുതുച്ചേരി കടലൂർ റോഡില്‍ അര മണിക്കൂറോളം ആണ് ഗതാഗതം സ്തംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്