' വൃത്തിയില്ലായ്മ,  ഭക്ഷണത്തില്‍ പുഴു, ഇന്ത്യക്ക് എന്നെന്നേക്കും വിട, ഇനി ഒരിക്കലും കാണാതിരിക്കട്ടെ'; ഇന്ത്യയിലെ മോശം അനുഭവം വിവരിച്ച് സെർബിയൻ ടെന്നീസ് താരം

FEBRUARY 11, 2024, 5:38 AM

ഇന്ത്യക്കെതിരെ കടുത്ത വിമർശനവുമായി സെർബിയൻ ടെന്നീസ് താരം ദെയാന റാഡനോവിച് രംഗത്ത്. ഇന്ത്യയില്‍ നേരിട്ട മോശം അനുഭവങ്ങള്‍ വിവരിച്ച്‌ ആണ് ഇവർ രംഗത്ത് എത്തിയത്. ടെന്നീസ് ടൂർണമെന്‍റിന്‍റെ ഭാഗമായി മൂന്നാഴ്ചയോളം റാഡനോവിച് ഇന്ത്യയിലായിരുന്നു.തിരികെ മടങ്ങിയതിന് പിന്നാലെയാണ് താൻ ഇന്ത്യയിൽ നേരിട്ട മോശം അനുഭവങ്ങളെ കുറിച്ചും, ഇന്ത്യയെ കുറ്റപ്പെടുത്തിയും താരം ഇൻസ്റ്റഗ്രാമില്‍ പോസ്റ്റിട്ടത്. 

'ഇന്ത്യക്ക് എന്നെന്നേക്കും വിട, ഇനി ഒരിക്കലും കാണാതിരിക്കട്ടെ' എന്നാണ് തിരികെ മടങ്ങുമ്പോള്‍ വിമാനത്താവളത്തിന്‍റെ ചിത്രം പങ്കുവെച്ചുകൊണ്ട് റാഡനോവിച് പറഞ്ഞത്. മ്യൂണിച്ചില്‍ വിമാനമിറങ്ങിയ ശേഷം വീണ്ടും പോസ്റ്റിട്ടു. 'ഇന്ത്യയില്‍ മൂന്നാഴ്ച ചെലവഴിച്ചവർക്ക് മാത്രമേ ഞാൻ പറഞ്ഞ കാര്യം മനസ്സിലാകൂ' എന്നായിരുന്നു പോസ്റ്റ്.

അതേസമയം താരത്തിന്റെ പോസ്റ്റിന് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമർശനം ലഭിച്ചതിന് പിന്നാലെ വിശദീകരണവുമായി താരം വീണ്ടുമെത്തി. തന്‍റെ വിമർശനം ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരെ അല്ലെന്നും, ഇന്ത്യ എന്ന രാജ്യത്തെ കുറിച്ചുള്ളതാണെന്നും അതുകൊണ്ടുതന്നെ വംശീയത ആരോപിക്കരുതെന്നും ആണ് താരം പറയുന്നത്. 'എനിക്ക് ഇന്ത്യ തീരെ ഇഷ്ടമായില്ല. ഭക്ഷണം, ട്രാഫിക്, വൃത്തിയില്ലായ്മ ഇവയൊന്നും ഇഷ്ടമായില്ല. ഭക്ഷണത്തില്‍ പുഴുക്കളുണ്ടായിരുന്നു. ഹോട്ടലിലെ തലയിണക്ക് മഞ്ഞനിറം. ഒരു റൗണ്ട്‌എബൗട്ട് എങ്ങനെ ഉപയോഗിക്കണം എന്നുപോലും അറിയില്ല' എന്നും താരം ഇൻസ്റ്റ പോസ്റ്റില്‍ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam