ചായ കുടിക്കുന്നവർക്കെതിരെ വിചിത്ര ആരോപണവുമായി സാധ്വി ശ്രദ്ധ ഗോപാൽ രംഗത്ത്.ചായ കുടിക്കുന്നവർ പശുവിനെ കൊല്ലുന്നവരാണ്. ഹിന്ദുക്കൾ ചായ കുടിക്കരുതെന്നും അങ്ങനെ ചെയ്താൽ അത് ഹൈന്ദവ സംസ്കാരത്തിനെതിരാണ് എന്നുമാണ് സാധ്വി ശ്രദ്ധ ഗോപാലിന്റെ പരാമർശം.
വ്യാസ് പീഠില്‍ നടത്തിയ പ്രസംഗത്തിലെ ഈ പ്രസ്താവനയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചായ ഇല്ലാതിരുന്ന കാലത്ത് നമ്മുടെ മുൻഗാമികൾ ജീവിച്ചിരുന്നില്ലേയെന്നും ചായ കുടിക്കാത്തതുകൊണ്ട് അവർ മരിച്ചു പോയിട്ടില്ലല്ലോയെന്നും ചായ കുടിക്കുന്നവർ അതൊഴിവാക്കണമെന്നും അവർ പറഞ്ഞു.ചിലപ്പോൾ തലപൊട്ടിപ്പോകുന്നതുപോലെ തോന്നിയേക്കാം. ചായ കുടിക്കാതെ ജീവിക്കുന്ന സമൂഹങ്ങളുണ്ടെന്നും സ്വാധി കൂട്ടിച്ചേർത്തു.
അതേസമയം, സംസ്കാര-ധർമ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്ന ഇവരുടെ പ്രസംഗങ്ങൾ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കാറുണ്ട്. സാധ്വിയുടെ പരാമർശത്തെ പരിഹസിച്ചും, വിമർശിച്ചും വിശദീകരിച്ചും നിരവധിപ്പേരാണ് സോഷ്യൽമീഡിയയിൽ പ്രതികരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്ലെ ആശുപത്രിയിൽ
ടോം ഹോളണ്ടിനോടുള്ള പ്രണയം ടാറ്റൂവിലൂടെ വെളിപ്പെടുത്തി സെൻഡയ; റെഡ് കാർപെറ്റിൽ താരമായി 'ബാക്ക്ലെസ്'
മൈക്കൽ ജാക്സന്റെ ജീവിതകഥയുമായി 'മൈക്കൽ'; ബെർലിനിൽ ആവേശകരമായ പ്രീമിയർ
സ്വത്ത് വിഭജനത്തിൽ ബെൻ ആഫ്ലെക്കിന്റെ വിട്ടുവീഴ്ച; ആഡംബര വില്ല ഇനി ലോപ്പസിന് മാത്രം