ഫോബ്‌സ് അടുത്തിടെ ആണ് ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടിക പുറത്തു വിട്ടത്. 813 ശതകോടീശ്വരന്മാരുമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആണ് പതിവ് പോലെ ഒന്നാം സ്ഥാനത്ത് എത്തിയത്. 406 കോടീശ്വരന്മാരുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. 200 ശതകോടീശ്വരന്മാരുമായി ഇന്ത്യ മൂന്നാം സ്ഥാനം നിലനിർത്തി.
തന്റെ കരിയറിന്റെ മികച്ച സമയത്ത് നിൽക്കുന്ന ടെയ്‌ലർ സ്വിഫ്റ്റ് 1.1 ബില്യൺ ഡോളറിൻ്റെ ആസ്തിയുമായി ആദ്യമായി ഈ പട്ടികയിൽ സ്ഥാനം പിടിച്ചു. ഏറ്റവും സമ്പന്നരായ 20 വ്യക്തികളിൽ 14 പേർ അമേരിക്കക്കാരാണ്. എട്ട് പേർ ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്.
ആഗോളതലത്തിൽ ഏറ്റവും ധനികനായ വ്യക്തി ഫ്രഞ്ച് സംരംഭകനായ ബെർണാഡ് അർനോൾട്ടാണ്.ഡെൽ ടെക്‌നോളജീസിൻ്റെ സ്ഥാപകനായ മൈക്കൽ ഡെൽ തന്റെ സമ്പത്ത് 91 ബില്യൺ ഡോളറായി വർധിപ്പിച്ചു പട്ടികയിൽ പതിനാറാം സ്ഥാനം നേടി.
അതേസമയം ചൈനയുടെ ശതകോടീശ്വരന്മാരുടെ എണ്ണം 496-ൽ നിന്ന് 406 ആയി ഇത്തവണ കുറഞ്ഞിട്ടുണ്ട് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്