ഹൃത്വിക് റോഷന്റെ പണം സൂസന് വേണ്ട, മൂല്യം നൽകുന്നത് ബന്ധങ്ങൾക്ക്; ഒരു രൂപ പോലും ജീവനാംശം  വാങ്ങിയിട്ടില്ലെന്ന് സഹോദരി  

JULY 3, 2026, 5:25 AM

 ബോളിവുഡ് താരം ഹൃത്വിക് റോഷനും പ്രശസ്ത ഇന്റീരിയർ ഡിസൈനർ സൂസൻ ഖാനും തമ്മിലുള്ള വിവാഹമോചനം ഇന്ത്യൻ സിനിമാ ലോകം ഏറെ ചർച്ച ചെയ്ത ഒന്നാണ്. 14 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ 2014-ൽ ഇരുവരും വേർപിരിഞ്ഞപ്പോൾ, സൂസൻ ഹൃത്വികിൽ നിന്ന് 400 കോടി രൂപ ജീവനാംശമായി  ആവശ്യപ്പെട്ടു എന്ന തരത്തിൽ വലിയ വാർത്തകൾ പ്രചരിച്ചിരുന്നു.

എന്നാൽ ഈ വാർത്തകളെല്ലാം പൂർണ്ണമായും വ്യാജമാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സൂസന്റെ സഹോദരിയും പ്രശസ്ത ജ്വല്ലറി ഡിസൈനറുമായ ഫറ ഖാൻ അലി. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് ഫറ ഈ വിഷയത്തിൽ വ്യക്തത വരുത്തിയത്. ഹൃത്വികും സൂസനും തികച്ചും സൗഹാർദ്ദപരമായാണ് പിരിഞ്ഞതെന്നും പരസ്പര ബഹുമാനത്തോടെയാണ് ആ പ്രതിസന്ധി ഘട്ടത്തെ അവർ നേരിട്ടതെന്നും ഫറ പറഞ്ഞു.

"സൂസൻ ഹൃത്വികിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല. 400 കോടി വാങ്ങി അവൾ പണക്കാരിയായി എന്ന് ഓൺലൈനിൽ ആളുകൾ പറയുന്നത് കാണുമ്പോൾ എനിക്ക് വലിയ വിഷമം തോന്നാറുണ്ട്. അതൊരു പച്ചക്കള്ളമാണ്," ഫറ വ്യക്തമാക്കി.

vachakam
vachakam
vachakam


തങ്ങളുടെ കുടുംബം പണത്തിനേക്കാൾ മൂല്യം നൽകുന്നത് ബന്ധങ്ങൾക്കാണെന്ന് പഠിപ്പിച്ചത് അമ്മയാണെന്നും അതുകൊണ്ട് തന്നെ സൂസൻ അങ്ങനെയൊരു തുക വാങ്ങിയിട്ടില്ലെന്നും ഫറ കൂട്ടിച്ചേർത്തു. പണത്തിന് പുറകെ പോകുന്ന സ്വഭാവം സൂസനില്ല. മാന്യമായ കുടുംബ പശ്ചാത്തലമുള്ളവളാണ് അവൾ. അതുകൊണ്ടാണ് വിവാഹമോചനത്തിന് ശേഷവും ഹൃത്വികുമായും അദ്ദേഹത്തിന്റെ മാതാപിതാക്കളായ രാകേഷ് റോഷൻ, പിങ്കി റോഷൻ എന്നിവരുമായും ഇന്നും സൂസന് മികച്ച സൌഹൃദം തുടരാൻ സാധിക്കുന്നത്. ഹൃത്വികും വളരെ നല്ലൊരു മനുഷ്യനാണെന്നും ഫറ പറഞ്ഞു.

വിവാഹമോചന സമയത്ത് ഈ കള്ള വാർത്തകൾക്കെതിരെ പ്രതികരിക്കാൻ താൻ സൂസനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, "ആളുകൾ എന്നെക്കുറിച്ച് എന്ത് വിചാരിക്കുന്നു എന്ന് എനിക്ക് ഒരു പ്രശ്നമല്ല ഫറ" എന്നായിരുന്നു സൂസന്റെ മറുപടിയെന്നും അവർ ഓർത്തു. 2000 ഡിസംബറിലായിരുന്നു ഹൃത്വികും സൂസനും വിവാഹിതരായത്. ഹൃദാൻ, ഹ്രഹാൻ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഇവർക്കുള്ളത്. വേർപിരിഞ്ഞെങ്കിലും മക്കളുടെ കാര്യങ്ങൾക്കായി ഇരുവരും ഇന്നും ഒരുമിച്ച് സമയം ചെലവഴിക്കാറുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam