തമിഴ് സൂപ്പർതാരം രജനീകാന്തിന് തമിഴ്‌നാട്ടിൽ മാത്രമല്ല ലോകം മുഴുവനും ആരാധകരുണ്ട്. രജനി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലാൽസലാം. രജനികാന്ത് അതിഥി വേഷത്തിലെത്തിലാണ് എത്തുന്നതെങ്കിലും വലിയ ആവേശത്തിൽ ആണ് ആരാധകർ. ഇന്ന് തീയേറ്ററിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ലാല്‍സലാം സംവിധാനം ചെയ്തിരിക്കുന്നത് താരത്തിന്റെ മകളായ ഐശ്വര്യാ രജനികാന്താണ്.
ലാല്‍സലാമില്‍ രജനിയെത്തുന്നത് വെറും 40 മിനുട്ട് മാത്രമാണ്. ചിത്രത്തിന്റെ ആദ്യ പകുതിയില്‍ 15 മിനിട്ടും രണ്ടാം പകുതിയില്‍ 25 മിനിട്ടും മാത്രമാണ് താരം ഉള്ളത്. ഇപ്പോഴിതാ ലാല്‍സലാമിന് വേണ്ടി രജനി കൈപ്പറ്റിയ പ്രതിഫലമാണ് വലിയ ചർച്ച ആകുന്നത്.
ലാല്‍സലാമിന് വേണ്ടി താരം 40 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് തമിഴ് സിനിമാ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അതായത് മിനിട്ടിന് ഒരു കോടി വീതമാണ് രജനിയുടെ പ്രതിഫലം എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതോടെ കോളീവുഡില്‍ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന നടനായി രജനി കാന്ത് മാറി. മുൻപും ഈ സ്ഥാനം താരത്തിന് സ്വന്തമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്