സീരിയലിൽ നിന്നും സിനിമയിലേക്ക് എത്തുക, നല്ല റോളുകൾ ലഭിക്കുക എന്നത് ചെറിയ കാര്യമല്ല. സീരിയലിൽ നിന്നും സിനിമയിലേക്ക് എത്തുന്നത് വളരെ കുറച്ച് താരങ്ങൾ മാത്രമാണ്. ആ ഗണത്തിലേക്ക് ഏറ്റവും ഒടുവിൽ എത്തിയിരിക്കുകയാണ് സുചിത്ര.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിലൂടെയാണ് സുചിത്ര സിനിമയിലെത്തുന്നത്. ചിത്രത്തിലെ സുചിത്രയുടെ വേഷം കയ്യടി നേടിയിരുന്നു. സീരിയിലിൽ നിന്നും മോഹൻലാൽ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തതിൽ പലർക്കും ദഹിച്ചിട്ടില്ലെന്നാണ് സുചിത്ര പറഞ്ഞത്.
സുചിത്രയുടെ വാക്കുകൾ ഇങ്ങനെ
'ഇപ്പോഴും പല ആളുകൾക്കും സീരിയലിൽ നിന്ന് എടുത്തത് ദഹിച്ചിട്ടില്ല. 'സീരിയലിൽ നിന്ന് എടുത്തോ' എന്നൊക്കെയുള്ള ഫേക്ക് അക്കൗണ്ടിൽ നിന്നുള്ള മെസേജുകൾ വരാറുണ്ട്. സീരിയലിൽ നിന്ന് പോയോ അയ്യേ, ലിജോ സാർ സീരിയലിൽ നിന്നെടുത്തതാണോ' അങ്ങനെ ചിന്തിക്കുന്ന ഒരു കൂട്ടം ആളുകൾ ഇപ്പോഴുമുണ്ട്.
സീരിയലിൽ നിന്ന് ആയിക്കോട്ടെ, എല്ലാവരും കലാകാരന്മാർ ആണെന്നുള്ള കൺസിഡറേഷൻ കൊടുക്കുക. സീരിയൽ നിന്ന് വരുന്ന ആൾക്കാർ ആണെങ്കിൽ അഭിനയിച്ചു വരുന്നവരാണ്. നിങ്ങൾ അങ്ങനെ ചിന്തിക്കാതിരിക്കുക എല്ലാവർക്കും അവസരങ്ങൾ കിട്ടട്ടെ. എല്ലാ മേഖലയിലും എല്ലാവർക്കും സജീവമായി നിൽക്കാൻ പറ്റട്ടെ'' എന്നാണ് സുചിത്ര പറയുന്നത്.
ലിജോ സാറിനെ പോലൊരു മനസ് എല്ലാ സംവിധായകർക്കും ഉണ്ടാകട്ടെ. അത്രമാത്രമാണ് ഞാനിപ്പോൾ പ്രാർത്ഥിക്കുന്നത്. ലിജോ സാറിന് അങ്ങനെയൊരു ചിന്തയുണ്ടെന്ന് തോന്നുന്നില്ല. ആര് നന്നായി പെർഫോം ചെയ്യുന്നുവോ അവർ നമ്മുടെ സിനിമയിൽ വേണം എന്നാണ് ചിന്തിക്കുന്നത്. അങ്ങനെ എല്ലാവരും ചിന്തിക്കട്ടെ എന്നും സുചിത്ര പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്