മാർച്ച് 21 വ്യാഴാഴ്ച ജപ്പാനിൽ റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു, ഈ ഭൂചലനത്തിൽ അകപ്പെട്ടുപോയത് എസ് എസ് രാജമൌയും കുടുംബവുമാണ്.
ആർ ആർ ആറിന്റെ പ്രദർശനത്തിനോടനുബന്ധിച്ച് ജപ്പാനിലെത്തിയ സംവിധായകൻ എസ് എസ് രാജമൌലിയും കുടുംബവും നേരിട്ട ഭൂകമ്പം സാമൂഹിക മാധ്യമങ്ങൾ ചർച്ചയായി.
വ്യാഴാഴ്ച രാവിലെ തന്റെ സ്മാർട്ട് വാച്ചിൽ ഭൂകമ്പ മുന്നറിയിപ്പ് വന്നിരുന്നുവെന്നും ഏതാനം നിമിഷങ്ങൾക്കകം ഭൂകമ്പം അനുഭവപ്പെട്ടു എന്നും രാജമൗലിയുടെ മകൻ എസ് എസ് കാർത്തികേയ സോഷ്യൽ മീഡിയയിലൂടെ കുറിച്ചിരുന്നു.
താരത്തിന്റെ പോസ്റ്റിന് പിന്നാലെ എല്ലാവരും സുരക്ഷിതരല്ലെന്നും വേഗം തിരികെ വരൂ എന്നും പ്രതികരണമറിയിച്ച് നിരവധി പേരെത്തിയിരുന്നു.
ഭൂകമ്പം ഉണ്ടാകുമ്പോൾ തങ്ങൾ 28-ാംനിലയിലായിരുന്നുവെന്നാണ് കാർത്തികേയ പോസ്റ്റിൽ പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്