അഭിനയത്തിൻ്റെ കാര്യത്തിൽ  മികച്ചവർ മലയാളികൾ തന്നെ; രാജമൗലി  

MARCH 13, 2024, 12:13 PM

അഭിനയത്തിൻ്റെ കാര്യത്തിൽ മലയാളത്തിലെ അഭിനേതാക്കളാണ് മികച്ചതെന്ന് സംവിധായകൻ എസ്എസ് രാജമൗലി. അസൂയയോടെയും വേദനയോടെയുമാണ് താൻ ഇത് പറയുന്നതെന്നും രാജമൗലി പറഞ്ഞു.

മലയാളത്തിൽ നിന്ന് തെലുങ്കിലേക്ക് ഡബ്ബ് ചെയ്ത പ്രേമലുവിൻ്റെ വിജയാഘോഷ ചടങ്ങിലാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്. ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ പങ്കെടുത്ത ചടങ്ങിൽ സംവിധായകരായ രാജമൗലി, അനിൽ രവിപുടി, അനുദീപ് എന്നിവർ അതിഥികളായി പങ്കെടുത്തു. പ്രേമലുവിലെ മമിതാ ബൈജു, നസ്ലാൻ, സംഗീത് പ്രതാപ്, ശ്യാം മോഹൻ എന്നിവരുടെ പ്രകടനത്തെയും രാജമൗലി പ്രശംസിച്ചു.

'ഈ സിനിമ മലയാളത്തിൽ വൻ ഹിറ്റാണെന്ന് ഞാൻ കേട്ടു, പക്ഷേ എനിക്ക് ഈ പ്രണയകഥകൾ ഇഷ്ടമല്ല. നമുക്കെല്ലാവർക്കും ആക്ഷൻ സിനിമകൾ വേണം. അതിനാൽ ഞാൻ വലിയ താൽപ്പര്യമില്ലാതെയാണ് ഈ സിനിമ കാണാൻ പോയത്. പക്ഷേ തീയറ്ററിൽ കയറിയതിന് ശേഷം, ആദ്യത്തെ 10- 15 മിനിറ്റ് മുതൽ അവസാനം വരെ ഞാൻ ചിരിച്ചു കൊണ്ടിരിക്കുകയായിരുന്നു' എന്ന് രാജമൗലി പറഞ്ഞു.

vachakam
vachakam
vachakam

മലയാളം ഡയലോഗുകൾ എന്താണെന്ന് എനിക്കറിയില്ല, പക്ഷേ തെലുങ്കിൽ സംഭാഷണങ്ങൾ നന്നായി എഴുതിയിട്ടുണ്ട്. അഭിനയത്തിന്റെ കാര്യത്തിൽ, മലയാളത്തിലെ അഭിനേതാക്കളാണ് കൂടുതൽ മികച്ചതെന്ന് ഞാൻ വളരെ അസൂയയോടെയും വേദനയോടെയും സമ്മതിക്കണം. എന്നും രാജമൗലി പറഞ്ഞു

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam