മൂന്ന് നാല് ദിസവമായി ഉറക്കമില്ല! വിൻസിയ്ക്കും ഷൈനിനുമെതിരെ 'സൂത്രവാക്യം' സിനിമയുടെ നിർമ്മാതാവ്

APRIL 21, 2025, 2:24 AM

നടി വിൻസി അലോഷ്യസിനും നടൻ ഷൈൻ ടോം ചാക്കോയ്ക്കുമെതിരെ 'സൂത്രവാക്യം' സിനിമയുടെ നിർമ്മാതാവ് ശ്രീകാന്ത് കണ്ടർഗുള രം​ഗത്ത്.

വിൻ സി അലോഷ്യസുമായി സംസാരിച്ചു. സിനിമാ സെറ്റിലുണ്ടായ വിഷയം ചിലർക്ക് അറിയാമായിരുന്നുവെന്ന് വിൻ സി പറഞ്ഞു, എന്നാൽ അത് ആരാണെന്ന് കൃത്യമായി പറഞ്ഞിട്ടില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

ഹോട്ടലിൽ നിന്ന് ഓടിയപ്പോൾ ഷൈൻ എന്തുകൊണ്ട് പൊലീസ് സഹായം തേടിയില്ല: കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ചോദിക്കുന്നു

vachakam
vachakam
vachakam

വിൻസിയും ഷൈനും  സിനിമയുടെ പ്രമോഷനുമായി സഹകരിക്കുന്നില്ലെന്നും ഇത് ചിത്രത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. 

താൻ കേരളത്തിലെത്തിയത് കൂടുതൽ മലയാളം സിനിമകൾ നിർമ്മിക്കാനാണ്. എന്നാൽ ആദ്യ ചിത്രത്തിൽ തന്നെ ഇതൊക്കെയാണ് അനുഭവം. എന്താണ് പറയേണ്ടതെന്ന് തനിക്ക് അറിയില്ല. കഴിഞ്ഞ മൂന്ന് നാല് ദിസവമായി ഉറക്കമില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

vachakam
vachakam
vachakam

'സത്യസന്ധമായി വീണ്ടും പറയട്ടെ. സംഭവത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. യാതൊരു പരാതിയും ലഭിച്ചിരുന്നില്ല. വിവാദം സിനിമയെ നെഗറ്റീവായി ബാധിച്ചു. ഈസ്റ്റർ ദിനത്തിൽ സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടു. വിൻ സിയോ ഷൈനോ പോസ്റ്റർ പങ്കുവെച്ചിട്ടില്ല. ലഹരിയെക്കുറിച്ചോ വിൻ സിയുടെ പരാതിയെക്കുറിച്ചോ എനിക്ക് യാതൊന്നും അറിയില്ല. എന്നാൽ എന്റെ സിനിമയെ ഇതെല്ലാം പ്രതികൂലമായി ബാധിച്ചു', നിർമ്മാതാവ് ശ്രീകാന്ത് കണ്ടർഗുള പറഞ്ഞു.

 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam