ആരാധകരെ ഞെട്ടിക്കാൻ ഒരുങ്ങി പ്രണവ് മോഹൻലാൽ. പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഡീയസ് ഈറേ എന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ക്രോധത്തിന്റെ ദിനം എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്ന ടാഗ് ലൈനിലാണ് പ്രണവിന്റെ പുതിയ പോസ്റ്റർ പുറത്തു വന്നിരിക്കുന്നത്. വ്യത്യസ്തവും വൈകാരികവുമായ പുതിയ ഒരു ദൃശ്യാനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.
മമ്മൂട്ടി നായകനായ ഭ്രമയുഗം എന്ന ചിത്രത്തിനു ശേഷം, രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്