ഹോട്ടലിൽ നിന്ന് ഓടിയപ്പോൾ ഷൈൻ എന്തുകൊണ്ട് പൊലീസ് സഹായം തേടിയില്ല: കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ചോദിക്കുന്നു

APRIL 21, 2025, 2:16 AM

കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ  അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. 

അന്വേഷണം ഇപ്പോഴും പ്രാഥമികഘട്ടത്തിലാണ്. കടുത്ത നടപടികളിലേക്കൊന്നും തങ്ങൾ കടന്നിട്ടില്ലെന്നും കൂടുതൽ വകുപ്പുകൾ ചേർക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങൾ വിശദമായ പരിശോധനയ്ക്ക് ശേഷമേ ഉണ്ടാകൂ എന്നും കമ്മിഷണർ വ്യക്തമാക്കി. 

ഷൈനുമായി ബന്ധപ്പെട്ട ലഹരി ഇടപാടുകളിൽ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

vachakam
vachakam
vachakam

രണ്ടാംഘട്ട ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകേണ്ടതില്ലെന്ന് ഷൈനിനെ പൊലീസ് അറിയിച്ചിരുന്നു. കേസ് അന്വേഷിക്കുന്ന മൂന്ന് എസിപിമാരുമായി കമ്മിഷണർ ഇന്നു ചർച്ച നടത്തുന്നുണ്ട്. 

ഷൈൻ ഹോട്ടലിൽ നിന്ന് ഓടിപ്പോയ സാഹചര്യത്തിന്റെയും പിന്നീട് ചോദ്യം ചെയ്യലിൽ നൽകിയ മൊഴിയുടേയും അടിസ്ഥാനത്തിലാണ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ തീരുമാനിച്ചതെന്ന് കമ്മിഷണർ വ്യക്തമാക്കി.  ഹോട്ടലിൽ നിന്ന് ഓടിയപ്പോൾ ഷൈൻ എന്തുകൊണ്ട് പൊലീസ് സഹായം തേടിയില്ലെന്നും അദ്ദേഹം ചോദിച്ചു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam