നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് 'അഖണ്ഡ 2'. 2021 ൽ പുറത്തിറങ്ങിയ 'അഖണ്ഡ'യുടെ രണ്ടാം ഭാഗമാണിത്.
ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയിൽ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. ചിത്രം സെപ്റ്റംബറിൽ പുറത്തിറങ്ങുമെന്നാണ് നേരത്തെ അറിയച്ചതെങ്കിലും ഇപ്പോഴിതാ റിലീസ് മാറ്റിവെച്ചെന്നാണ് റിപ്പോർട്ട്.
സെപ്റ്റംബർ 25ന് തന്നെ പവൻ കല്യാൺ ചിത്രമായ 'ഒജി'യും റിലീസിന് ഒരുങ്ങുന്നുണ്ട്. ഇതിനാലാണ് സിനിമയുടെ റിലീസ് വൈകുന്നതെന്നാണ് റിപ്പോർട്ട്.
നിലവിൽ ചിത്രം ഡിസംബറിലോ പൊങ്കൽ റിലീസായി ജനുവരിയിലോ പുറത്തിറങ്ങുമെന്നായിരുന്നു റിപ്പോർട്ടുകൾ. സിനിമയുടെ തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ ഡബ്ബിംഗ് ബാലകൃഷ്‍ണ പൂർത്തിയാക്കിയിട്ടുണ്ട്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു.
ഒരു മാസ് മസാല ആക്ഷൻ ചിത്രമാകും രണ്ടാം ഭാഗമെന്ന സൂചനയാണ് ടീസർ നൽകുന്നത്. പ്രഗ്യാ ജെയ്സ്വാള്‍ ആണ് അഖണ്ഡ 2 വിൽ നായികയായി എത്തുന്നത്. ബോയപതി ശ്രീനുവും ബാലയ്യയും നേരത്തെ ഒന്നിച്ച സിംഹ, ലെജന്‍റ് എന്നീ ചിത്രങ്ങളെല്ലാം വന്‍ വിജയങ്ങളായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്