ഏറ്റവും നല്ല ആര്‍.എസ്.എസ് ഏജന്റ് പിണറായി വിജയന്‍; വിഡി സതീശൻ

JULY 15, 2025, 3:20 AM

 കൊല്ലം: നിസാര പ്രശ്‌നങ്ങളുടെ പേരിൽ ഗവർണറും സർക്കാരും തമ്മിലുള്ള തർക്കങ്ങൾ ഉന്നത വിദ്യാഭ്യാസരംഗത്തെ കുളമാക്കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 13 സർവകലാശാലകളിൽ 12 സ്ഥലത്തും താൽക്കാലിക വി.സിമാരാണ്. പല സർക്കാർ കോളജുകളിലും പ്രിൻസിപ്പൽമാരില്ല. ഡിഗ്രി കോഴ്‌സുകൾക്ക് കുട്ടികളില്ല. പല പി.ജി കോഴ്‌സുകളും റദ്ദാക്കി. കുട്ടികൾ വിദേശ രാജ്യങ്ങളിലേക്ക് പോകുകയാണ്. കേരള സർവകലാശാലയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി എന്തൊക്കെയാണ് നടക്കുന്നത്. ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലാത്ത അവസ്ഥയാണ്. പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരും മുൻകൈ എടുക്കുന്നില്ല. ഹാൾ വാടകയ്ക്ക് നൽകിയതിന്റെ പേരിലാണ് ഈ ബഹളങ്ങളൊക്കെ നടക്കുന്നത്. 2500 ഡിഗ്രി സർട്ടിഫിക്കറ്റുകളിൽ ഇതുവരെ ഒപ്പിട്ടിട്ടില്ല. പുതിയ കോഴ്‌സുകൾക്ക് അംഗീകാരം നൽകിയിട്ടില്ല. സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധിക്കുന്നില്ല. കുട്ടികളാണ് ഇരകളായി മാറുന്നത്. രാജ്ഭവനും ഗവർണർക്കും എതിരെ സമരം ചെയ്യുന്നവർ സർവകലാശാലകളിലേക്ക് പോകുന്നത് എന്തിനാണ്? 

കേരളത്തിൽ ആരെങ്കിലും അനങ്ങിയാൽ കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലയും വെട്ടുമെന്ന മുദ്രാവാക്യമാണ്. സർക്കാരിന് നേതൃത്വം നൽകുന്ന പാർട്ടിയാണ് ഇത് കേരളത്തിലെ ജനങ്ങളോട് പറയുന്നത്. പൊലീസിനെയും മാധ്യമ പ്രവർത്തകരെയും സ്വന്തം പാർട്ടിക്കാരെയും പ്രതിപക്ഷത്തെയും വെല്ലുവിളിക്കുകയാണ്. പ്രതിപക്ഷ നേതാക്കൾ തെരുവിൽ ഇറങ്ങിയാൽ കാണിച്ചു തരാമെന്ന് മന്ത്രിമാരാണ് ഭീഷണിപ്പെടുത്തുന്നത്. ഇവരാരും മന്ത്രിമാർക്കെതിരെ സമരം ചെയ്തിട്ടില്ലാത്തതു പോലെയാണ് സംസാരിക്കുന്നത്. ആരോഗ്യരംഗത്തെ വെന്റിലേറ്ററിലാക്കിയതിനു പിന്നാലെ ഉന്നതവിദ്യാഭ്യാസരംഗവും അപകടകരമായ അവസ്ഥയിലേക്ക് കൂപ്പ് കുത്തുകയാണ്. എന്നിട്ടും ഒന്നും ചെയ്യാതെ സർക്കാർ നോക്ക് കുത്തിയായി നിൽക്കുകയാണ്. 

വിമർശിക്കുന്നവരെ മോദി ദേശവിരുദ്ധർ എന്നാണ് വിളിക്കുന്നത്. ഏറ്റവും നല്ല ആർ.എസ്.എസ് ഏജന്റ് പിണറായി വിജയനാണ്. മാസ്‌കറ്റ് ഹോട്ടലിൽ ആരും അറിയാതെ സ്വകാര്യ കാറിലെത്തി ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയത് വി.ഡി സതീശനല്ല, പിണറായി വിജയനാണ്. 1977-ൽ ആർ.എസ്.എസ് പിന്തുണയിൽ ജയിച്ചു വന്നതും വി.ഡി സതീശനല്ല, പിണറായി വിജയനാണ്. ഹൈവെ തകർന്നു വീണപ്പോൾ നാഗ്പൂരിലെ ആർ.എസ്.എസ് പ്രതിനിധിയായ നിതിൻ ഗഡ്ക്കരിക്ക് സമ്മാനപ്പെട്ടിയും പൊന്നാടയുമായി പോയതും പിണറായി വിജയനാണ്. ഇ.ഡിയെയും സി.ബി.ഐയെയും ഭയന്ന് വിറച്ച് നിൽക്കുന്നതും വി.ഡി സതീശനല്ല, പിണറായി വിജയനാണ്. നിർമ്മല സീതാരാമനുമായി പുട്ടും കടലയും കഴിക്കാൻ പോയപ്പോൾ ഗവർണറെ കൂടെക്കൂട്ടിയതും പിണറായി വിജയനാണ്. 

vachakam
vachakam
vachakam

ഇടതു മുന്നണിയിലെ പ്രതിസന്ധി ആരും വാർത്തയാക്കാത്തതു കൊണ്ടാണ്. നരേന്ദ്രമ മോദിയുടെ എൻ.ഡി.എയിലുള്ള മന്ത്രി കൃഷ്ണൻകുട്ടിയുടെ പാർട്ടി കേരളത്തിൽ പാർട്ടി പിണറായി വിജയന്റെ എൽ.ഡി.എഫിലെ ഘടകകക്ഷിയാണ്. അവർ ഇപ്പോഴും ദേവഗൗഡയ്‌ക്കൊപ്പമാണ്. ഇവരെ ഒന്നും ചെയ്യരുതെന്ന് പിണറായി വിജയനോട് മുകളിൽ നിന്നും വിളിച്ച് പറഞ്ഞിട്ടുണ്ട്. 

ചില മാധ്യമങ്ങൾ കോൺഗ്രസിനെ പിടിക്കാൻ ശ്രമിച്ചിട്ടും ഒന്നും കിട്ടുന്നില്ല. സ്വന്തം പാർട്ടിയിലെ പി.കെ ശശിയുടെ രണ്ട് കാലും വെട്ടിയെടുക്കുമെന്ന് എസ്.എഫ്.ഐ നേതാവ് പറഞ്ഞതല്ലേ വാർത്ത. അല്ലാതെ നിങ്ങളുടെ സംഘടനാ പ്രവർത്തനം കുറച്ചു കൂടി നന്നാക്കണമെന്ന് മുതിർന്ന നേതാവ് പറയുന്നതാണോ വാർത്ത. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസിന്റെ കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാൽ തലിയും വെട്ടുമെന്നാണ് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും മുദ്രാവാക്യം വിളിച്ചത്. അതൊന്നും വാർത്തയല്ല. ആദ്യം അതൊക്കെ വാർത്തയാക്ക് എന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam