അഭിഭാഷകയെ മർദ്ദിച്ച കേസ്; പ്രതി ബെയ്ലിൻ ദാസിന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനുള്ള വിലക്ക് പിൻവലിച്ചു

JULY 15, 2025, 7:53 AM

തിരുവനന്തപുരം:   വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി ബെയ്ലിന്‍ ദാസിന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനുള്ള വിലക്ക് പിന്‍വലിച്ച് കേരള ബാര്‍ കൗണ്‍സില്‍. 

അഭിഭാഷകയെ മര്‍ദ്ദിച്ച കേസിലെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നേടുന്നതിന് അനുസൃതമായി ആയിരിക്കും പ്രാക്ടീസ് ചെയ്യാനുള്ള അനുമതി.

  ബെയ്ലിന്‍ ദാസിന് നിബന്ധനകള്‍ക്ക് വിധേയമായി പ്രാക്ടീസ് ചെയ്യാനാണ് ബാര്‍ കൗണ്‍സിലിന്റെ അനുമതി.

vachakam
vachakam
vachakam

സസ്പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് ബെയ്ലിന്‍ ദാസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ബാര്‍ കൗണ്‍സില്‍ നിലപാട് അറിയിച്ചത്. സസ്പെന്‍ഷന്‍ നടപടിക്കെതിരെ ബെയ്ലിന്‍ ദാസ് നല്‍കിയ ഹര്‍ജി ജസ്റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് തീര്‍പ്പാക്കി.

കഴിഞ്ഞ മെയ് 13നാണ് വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകയായ ശ്യാമിലിയെ വക്കീല്‍ ഓഫീസില്‍ വെച്ച് മുതിര്‍ന്ന അഭിഭാഷകനായ ബെയ്ലിന്‍ ദാസ് മര്‍ദ്ദിച്ചത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam