യുവതിയെ കയറി പിടിച്ച് ബൈക്കിൽ കടന്നുകളഞ്ഞ യുവാക്കൾ പിടിയിൽ

JULY 15, 2025, 2:35 AM

ആലപ്പുഴ: യുവതിയെ കയറി പിടിച്ച് ബൈക്കിൽ കടന്നുകളഞ്ഞ യുവാക്കൾ പിടിയിൽ. പട്ടണക്കാട് പുത്തൻമാളിക കാജുമൻസിലിൽ സിയാദ് (39), തുറവൂർ കൊച്ചുതറയിൽ വിഷ്ണു എന്നിവരാണ് പിടിയിലായത്. 

ചേർത്തല കുത്തിയതോട് റോഡരികിൽ  ക്ലേ മോഡലിങ് ചെയ്യുന്നതിനായി ക്ലേ തയ്യാറാക്കി നിൽക്കുകയായിരുന്ന യുവതിയ്ക്ക് നേരെയായിരുന്നു യുവാക്കളുടെ അതിക്രമം. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതികളെ കുത്തിയതോട് ഇൻസ്പെക്ടർ ഓഫ് പൊലീസിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

 ക്ലേ മോഡലിങിനായി കളിമണ്ണ് കലക്കി നിൽക്കുന്നതിനിടെ യുവതിയുടെ അടുത്തേക്ക് രണ്ടു പേർ ബൈക്കിലെത്തുകയായിരുന്നു. കുറച്ചു ദൂരം മുന്നോട്ടുപോയശേഷം യുവതിയുടെ അടുത്തേക്ക് തിരിച്ചുവരുകയായിരുന്നു. 

vachakam
vachakam
vachakam

തുടർന്ന് ബൈക്കിൻറെ പുറകിലിരുന്ന യുവാവ് ഇറങ്ങി യുവതിയോട് ആരുടേയോ വീട്ടിലേക്ക് വഴി ചോദിച്ചതിനുശേഷം പെട്ടെന്ന് യുവതിയുടെ ശരീരത്തിൽ കയറി പിടിക്കുകയായിരുന്നു.

യുവതിയുടെ നിലവിളി കേട്ടെത്തിയ മാതാപിതാക്കളെ കണ്ട് ഭയന്ന പ്രതികൾ ബൈക്കിൽ കടന്നുകളഞ്ഞു. സംഭവത്തെ തുടർന്ന് യുവതിയുടെയും മാതാപിതാക്കളുടെയും പരാതിയോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam