ഭരണങ്ങാനം: ഭാതരസഭയുടെ അനുഗ്രമായ വി.അൽഫോൻസാമ്മയുടെ തിരുനാൾ 2025 ജൂലായ് 19 ശനി മുതൽ ജൂലായ് 28 തിങ്കൾ വരെ ഭരണങ്ങാനം വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ നടത്തുന്ന വിവരം വി. അൽഫോൻസാമ്മയുടെ അനുഗ്രഹ സന്നിധിയിലേക്ക് ഏവർക്കും പ്രാർത്ഥനാപൂർവ്വം സ്വാഗതം ആശംസിച്ചുകൊണ്ട് ഭരണങ്ങാനം വി.അൽഫോൻസാ തീർത്ഥാടന കേന്ദ്രം ഡയറക്ടർ ഫാദർ അഗസ്റ്റിൻ പാലയ്ക്കാപറമ്പിലും സഹപ്രവർത്തകരായ ഫാ. സക്കറിയാസ് അട്ടപ്പാട്ട്, ഫാദർ മാത്യു കുറ്റിയാനിക്കൻ, ഫാദർ ജോസഫ് അമ്പാട്ട്, ഫാദർ ആന്റണി തോണക്കര, ഫാദർ അബ്രഹാം കണിയാംപടിക്കൽ, ഫാദർ അലക്‌സാണ്ടർ മൂലക്കുന്നേൽ, ഫാദർ സെബാസ്റ്റ്യൻ നടുത്തടത്തിൽ, ഫാ. അബ്രഹാം എരിമറ്റത്തിൽ, ഫാ. ജോർജ് ചിരാംകുഴി , ഫാ. തോമസ് തോട്ടുങ്കൽ, ഫാ. കുരുവിള തു ടിയൻപ്ലാക്കൽ, ഡീക്കൺ ഡോൺ മേനാച്ചേരി സിഎംഐ.
ജൂലായ് 19ന് ശനിയാഴ്ച രാവിലെ 5.30ന് വി. അൽഫോൻസാമ്മ തീർത്ഥാടന കേന്ദ്രം റെക്ടർ ഫാദർ അഗസ്റ്റിൻ പാലയ്ക്കാപറമ്പിലിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന വി. കുർബാനയോടെ തിരുനാളിന് തുടക്കമാകും. തുടർന്ന് 6.45നും 8.30നും 10നും വി. കുർബാന ഉണ്ടായിരിക്കും. രാവിലെ 11.15ന് പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പള്ളിക്കാപറമ്പലിലിന്റെയും സന്യസ്തരുടേയും വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ കൊടിയേറ്റ് നടത്തുന്നതും 11.30ന് മാർ മാത്യു അറയ്ക്കൽ വി. കുർബാന അർപ്പിക്കുന്നതുമാണ് എല്ലാ ദിവസങ്ങളിലും വിവിധ സമയങ്ങളിൽ വി. കുർബാന ഉണ്ടായിരിക്കും.
ജൂലായ് 20 ശനിയാഴ്ച്ച രാവിലെ 11.30 ന് മാർ മാത്യു മൂലക്കാട്ട് കോട്ടയം അതിരൂപതാധ്യക്ഷന്റെ കാർമികത്വത്തിൽ ആഘോഷമായ വി. കുർബാന, ജൂലായ് 21 തിങ്കളാഴച്ച രാവിലെ 11.30 മാർ ജെയിംസ് റാഫേൽ അനാപറമ്പിൽ, ആലപ്പുഴ (ലത്തീൻക്രമം) രൂപതാധ്യക്ഷന്റെ കാർമികത്വത്തിൽ ആഘോഷമായ വി. കുർബാന, ജൂലായ് 22 ചൊവാഴ്ച രാവിലെ 10 മണിക്ക് സാമുവൽ മാർ ഐറേനിയസ് പത്തനംതിട്ട രൂപതാധ്യക്ഷന്റെ കാർമികത്വത്തിൽ ആഘോഷമായ വി. കുർബാന.
രാവിലെ 11.30ന് മാർ റെമീജിയൂസ് ഇഞ്ചനാനിയിൽ താമരശേരിൽ രൂപതാധ്യക്ഷന്റെ കാർമികത്വത്തിൽ ആഘോഷമായ വി. കുർബാന, ജൂലായ് 23 ബുധനാഴ്ച രാവിലെ 11 .30ന് മാർ ജോസഫ് കൊല്ലംപറമ്പിൽ, ശംശാബാദ് സഹായ മെത്രാന്റെ കാർമികത്വത്തിൽ ആഘോഷമായ വി. കുർബാന, ജൂലായ് 24 വ്യാഴാഴ്ച്ച രാവിലെ 11.30ന് മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്റെ കാർമികത്വത്തിൽ ആഘോഷമായ വി. കുർബാന, ജൂലായ് 25 വെള്ളി മാർ സെബാസ്‌റ്റൈൻ വടക്കേൽ ഉജ്ജയിൻ രൂപതാധ്യക്ഷന്റെ കാർമികത്വത്തിൽ ആഘോഷമായ വി. കുർബാന.
ജൂലായ് 27 ഞായറാഴ്ച രാവിലെ 11.30ന് മാർ തോമസ് തറയിൽ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്റെ കാർമികത്വത്തിൽ ആഘോഷമായ വി. കുർബാന, വൈകുന്നേരം 5 മണിക്ക് ബിഷപ്പ് എമിരറ്റസ് ഷിക്കാഗോ സീറോ മലബാർ രൂപത മാർ ജേക്കബ് അങ്ങാടിയത്തിന്റെ കാർമ്മികത്വത്തിൽ ആഘോഷമായ വി. കുർബാന ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിനമായ ജൂലായ് 28 തിങ്കൾ രാവിലെ 10.30ന് ആഘോഷമായ തിരുനാൾ കുർബാന പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. 12.30ന് പ്രദക്ഷിണവും ഉണ്ടായിരിക്കുമെന്ന് ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രം റെക്ടർ ഫാദർ അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ അറിയിക്കുന്നു.
എല്ലാദിവത്തേയും വിശദമായ കാര്യപരിപാടികൾക്ക് ബന്ധപ്പെടുക, ഓഫീസ് 830-106-5244,
ഇമെയിൽ [email protected], സന്ദർശിക്കുക
ഭാരത സഭയുടെ അനുഗ്രഹമായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 2025*
https://online.nextflipbook.com/dsbb/3hos/
*തിരുനാൾ നോട്ടീസ് 2025 | DIGITAL FLIP BOOK*
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്