കോഴിക്കോട്: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ.
മാപ്പ് നൽകുന്നതിൽ തലാലിന്റെ കുടുംബത്തിൽ അഭിപ്രായം ഐക്യമില്ലെന്നും ആക്ഷൻ കമ്മിറ്റിയംഗം സജീവ് കുമാർ പറഞ്ഞു.
ശിക്ഷ നടപ്പാക്കുന്നത് നീട്ടിവച്ചത് എത്രകാലത്തേക്കെന്ന് വ്യക്തയില്ല. വധശിക്ഷ എപ്പോൾ വേണമെങ്കിലും നടപ്പാക്കാമെന്ന് ആശങ്കയുണ്ട്. ചർച്ച നല്ല രീതിയിൽ മുന്നോട്ട് പോകുന്നു. കാന്തപുരത്തിന്റെ ഇടപെടലാണ് അവസാനം ഗുണം ചെയ്തതെന്നും ആക്ഷൻ കമ്മിറ്റിയംഗം പറയുന്നു.
ദിയാധനം എത്രയാണെങ്കിലും കൊടുക്കാൻ തയ്യാറാണ്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞത് കാന്തപുരത്തിന്റെ ഇടപെടലിലാണ്. യമനിലെ ഇപ്പോഴത്തെ ചർച്ചകൾ ആശാവാഹമാണ്.
മർക്കസ് വഹിച്ചത് സുപ്രധാന പങ്കാണ്. സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകൾ, വാർത്തകൾ എന്നിവ നമ്മൾ അറിയുന്നതിനെക്കാൾ വേഗത്തിൽ യമിനിൽ എത്തുന്നുണ്ട്. വളരെ സൂക്ഷ്മതയോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്