ലഡ്ഡാക്ക്: തദ്ദേശീയമായി വികസിപ്പിച്ച നൂതനമായ ആകാശ് പ്രൈം മിസൈല്‍ സംവിധാനം ലഡ്ഡാക്കില്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യന്‍ സൈന്യം. ഭൗമോപരിതലത്തില്‍ നിന്ന് 15000 അടി ഉയരത്തിലാണ് ആകാശ് പ്രൈമിന്റെ പരീക്ഷണം നടന്നത്. ഹൈ ഓള്‍റ്റിറ്റിയൂഡില്‍ ആകാശ് പ്രതിരോധ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യ ഇതോടെ തെളിയിച്ചു.
ആകാശ് വികസിപ്പിച്ച ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനിലെ (ഡിആര്‍ഡിഒ) മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് സൈന്യം എയര്‍ ഡിഫന്‍സ് സംവിധാനം പരീക്ഷിച്ചത്. അന്തരീക്ഷത്തില്‍ അതിവേഗം ചലിക്കുന്ന രണ്ട് ടാര്‍ഗറ്റുകള്‍ ആകാശ് കൃത്യതയോടെ തകര്‍ത്തെന്ന് സൈന്യം പറഞ്ഞു.
കരസേനയുടെ മൂന്നാമത്തെയും നാലാമത്തെയും ആകാശ് റെജിമെന്റുകളുടെ ഭാഗമായാണ് ആകാശ് െ്രെപം ഉള്‍പ്പെടുത്തുന്നത്. ഓപ്പറേഷന്‍ സിന്ദൂറിനിടെ ചൈനീസ് ജെറ്റുകളും തുര്‍ക്കി ഡ്രോണുകളും ഉപയോഗിച്ച് പാകിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തെ തകര്‍ത്തുകൊണ്ട് ആകാശ് മിസൈല്‍ ഡിഫന്‍സ് സിസ്റ്റം അതിന്റെ കഴിവ് തെളിയിച്ചിരുന്നു. ഹൈ ഓള്‍റ്റിറ്റിയൂഡില്‍ കഴിവ് തെളിയിച്ചതോടെ ചൈനയുമായുള്ള ഉയര്‍ന്ന അതിര്‍ത്തി മേഖലകളിലും ആകാശ് വിന്യസിക്കാനാവും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്