ന്യൂഡെല്‍ഹി: 2000 രൂപ നോട്ടുകള്‍ക്ക് ശേഷം 500 രൂപ നോട്ടുകളും കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കാന്‍ പോകുന്നെന്ന സന്ദേശങ്ങള്‍ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായി പ്രചരിക്കുന്നു. സെപ്റ്റംബര്‍ 30 വരെ മാത്രമേ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് ലഭിക്കുകയുള്ളെന്ന് സന്ദേശത്തില്‍ പറയുന്നു. 2025 സെപ്തംബര്‍ 30ന് ശേഷം എടിഎമ്മുകളില്‍ നിന്ന് 500 രൂപ നോട്ടുകള്‍ നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) എല്ലാ ബാങ്കുകളോടും നിര്‍ദേശിച്ചിട്ടുണ്ടെന്ന് പോസ്റ്റ് അവകാശപ്പെടുന്നു. എടിഎമ്മുകളില്‍ പിന്നീട് 100, 200 രൂപ കറന്‍സികള്‍ മാത്രമേ ലഭ്യമാകൂ എന്നുമാണ് സന്ദേശം.
സന്ദേശം വ്യാജമെന്ന് പിഐബി
എടിഎമ്മുകളില്‍ നിന്ന് 500 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നെന്ന പ്രചരണം വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) വ്യക്തമാക്കുന്നു. പ്രചാരണം പൂര്‍ണമായും വാസ്തവ വിരുദ്ധമാണെന്നും ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഇത്തരം നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും പിഐബി ചൂണ്ടിക്കാട്ടി.
വ്യാജ സന്ദേശങ്ങള്‍ അവഗണിക്കാനും വിവരങ്ങള്‍ക്കായി ഔദ്യോഗിക വാര്‍ത്താ ഉറവിടങ്ങളെ മാത്രം ആശ്രയിക്കാനും പിഐബി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. 500 രൂപ നോട്ടുകള്‍ സാധുവായി തുടരുമെന്നും പിഐബി പറയുന്നു.
സെപ്റ്റംബര്‍ 30 ന് അകം 75% ശതമാനം എടിഎമ്മുകളിലും 100, 200 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ എല്ലാ ബാങ്കുകളോടും ആര്‍ബിഐ 2025 ഏപ്രില്‍ അവസാനം പുറപ്പെടുവിച്ച ഒരു സര്‍ക്കുലറില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിപണിയില്‍ 100, 200 നോട്ടുകളുടെ ക്ഷാമം പരിഹരിക്കാനെടുത്ത ഈ തീരുമാനമാണ് വ്യാജ സന്ദേശത്തിന് ഉറവിടമായിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്