തിരുവനന്തപുരം: എൻ എസ് എസ്- എസ്എൻഡിപി ഐക്യ നീക്കം വീണ്ടും സജീവമാകുകയാണ്. വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും ഉടൻ കൂടിക്കാഴ്ച്ച നടത്തും. കൂടിക്കാഴ്ച്ചക്ക് ശേഷം അന്തിമ തീരുമാനം എൻഎസ്എസ് ഡയറക്ടർ ബോർഡ് കൈക്കൊള്ളും.
സംഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഉറപ്പാക്കണം എന്ന് എൻഎസ്എസിലെ പൊതു നിലപാട്. വെള്ളാപ്പള്ളിയുടെ ഐക്യ നീക്ക നിർദേശത്തിനു പിന്നിൽ സിപിഎം എന്നാണ് സൂചന.
കഴിഞ്ഞ ദിവസമാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അറിയിച്ചത്.
കേരളത്തിലെ രണ്ട് പ്രമുഖ ഹിന്ദു സമുദായ സംഘടനകൾ ഒന്നിക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വലിയ സ്വാധീനം ചെലുത്തുമെന്ന് കരുതപ്പെടുന്നു. ഈ ഐക്യനീക്കം ബിജെപിക്ക് അനുകൂലമായ അന്തരീക്ഷം ഒരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം, സമുദായ നേതാക്കളുടെ പ്രസ്താവനകളിൽ അതീവ ജാഗ്രതയോടെയാണ് എൽഡിഎഫും യുഡിഎഫും പ്രതികരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
