എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് അഥവാ ഇപിഎഫ്ഒ വരിക്കാർക്ക് ആശ്വാസകരമായ പുതിയ പരിഷ്കാരങ്ങൾ ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരികയാണ്. പിഎഫ് അക്കൗണ്ടിൽ നിന്നുള്ള പണം പിൻവലിക്കൽ കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി യുപിഐ ആപ്ലിക്കേഷനുകൾ വഴി തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാനുള്ള സൗകര്യമാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം ഒരുക്കുന്നത്.
ഇതിനായി ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയ യുപിഐ പ്ലാറ്റ്‌ഫോമുകളുമായി പിഎഫ് അക്കൗണ്ട് ബന്ധിപ്പിക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഇപിഎഫ്ഒ 3.0 എന്ന സമഗ്ര പരിഷ്കരണത്തിന്റെ ഭാഗമായാണ് ഈ വിപ്ലവകരമായ മാറ്റം നടപ്പിലാക്കുന്നത്.
നിലവിൽ പിഎഫ് തുക പിൻവലിക്കാൻ ഓൺലൈൻ പോർട്ടൽ വഴി അപേക്ഷിച്ച് ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുമായിരുന്നു. എന്നാൽ യുപിഐ സംവിധാനം വരുന്നതോടെ മിനിറ്റുകൾക്കുള്ളിൽ പണം ബാങ്ക് അക്കൗണ്ടിലേക്ക് എത്തും.
ഈ ഓട്ടോ സെറ്റിൽമെൻ്റ് മോഡിൻ്റെ പരിധി ഒരുലക്ഷത്തിൽ നിന്ന് അഞ്ചുലക്ഷമാക്കി ഉയർത്തിയിട്ടുമുണ്ട്. കൂടാതെ യുപിഐ ആപ്പുകൾ വഴി തന്നെ വരിക്കാർക്ക് അവരുടെ പിഎഫ് ബാലൻസ് പരിശോധിക്കാനും സാധിക്കും. പിഎഫ് അക്കൗണ്ട് യുപിഐയുമായി ബന്ധിപ്പിക്കുന്നതിന് ആധാർ, പാൻ കാർഡ് തുടങ്ങിയ കെവൈസി രേഖകൾ അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം എന്നത് നിർബന്ധമാണ്.
യുപിഐ വഴിയുള്ള സേവനങ്ങൾക്ക് പുറമെ എടിഎം കാർഡുകൾ വഴി പണം പിൻവലിക്കാനുള്ള സൗകര്യവും ഇതോടൊപ്പം ലഭ്യമാകും. ഇതിനായി പ്രത്യേക പിഎഫ് കാർഡുകൾ അംഗങ്ങൾക്ക് വിതരണം ചെയ്യാനാണ് റെയിൽവേ മന്ത്രാലയവും തൊഴിൽ മന്ത്രാലയവും ആലോചിക്കുന്നത്.
ജീവനക്കാരുടെ വിഹിതവും തൊഴിലുടമയുടെ വിഹിതവും ഉൾപ്പെടെയുള്ള തുകയുടെ ഒരു നിശ്ചിത ശതമാനം ഇത്തരത്തിൽ എളുപ്പത്തിൽ പിൻവലിക്കാനാകും. വരുന്ന ഏപ്രിലിൽ ഈ പദ്ധതി പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതോടെ ദശലക്ഷക്കണക്കിന് വരുന്ന ഇപിഎഫ്ഒ വരിക്കാർക്ക് അവരുടെ സമ്പാദ്യം കൈകാര്യം ചെയ്യുന്നത് കൂടുതൽ എളുപ്പമാകും എന്നാണ് പ്രതീക്ഷ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
