ഡല്‍ഹിയില്‍ നിന്ന് പട്നയിലേക്ക് പോയ തേജസ് രാജധാനി എക്സ്പ്രസിന് ബോംബ് ഭീഷണി. ഡല്‍ഹിയിലെ കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശമെത്തിയത്. ഇതോടെ ട്രെയിന്‍ അരമണിക്കൂറോളം പിടിച്ചിട്ട് വിശദമായി പരിശോധിച്ചു.
പരിശോധനയില്‍ സംശയാസ്പദമായതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഭീഷണി സന്ദേശം ലഭിച്ചയുടന്‍ തന്നെ വിവരം ബോംബ് സ്ക്വാഡിനും ലോക്കല്‍ പൊലീസിനും കൈമാറിയെന്നും എസ്എച്ച്ഒ, അധികൃതര്‍, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ്, അഗ്നിരക്ഷാസേന തുടങ്ങിയ എല്ലാ സംഘങ്ങളും ഡിവിഷനല്‍ ഓഫിസര്‍മാരും ചേര്‍ന്ന് ട്രെയിന്‍ പരിശോധിച്ചുവെന്നും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ആര്‍പിഎഫ് കമാന്‍ഡിങ് ഓഫിസര്‍ ഗുല്‍സാര്‍ സിങ് പറഞ്ഞു.
31 മിനിറ്റിന് ശേഷമാണ് ട്രെയിന് ക്ലിയറന്‍സ് നല്‍കിയത്. ഭീഷണി വ്യാജമെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ സന്ദേശത്തിന്‍റെ ഉറവിടം കണ്ടെത്താന്‍ ശ്രമം തുടങ്ങി. പൊലീസ് അന്വേഷിക്കുകയാണെന്നും സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ കുറ്റക്കാരെ കണ്ടെത്തുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും റെയില്‍വേ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
