മുംബൈ: മുന്‍ മുഖ്യമന്ത്രിയും നിലവില്‍ രാഷ്ട്രീയ എതിരാളിയുമായ ഉദ്ധവ് താക്കറെയെ എന്‍ഡിഎയില്‍ ചേരാന്‍ ക്ഷണിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ പ്രതിപക്ഷ നേതാവും ശിവസേനയിലെ താക്കറെ വിഭാഗം അംഗവുമായ അംബാദാസ് ദന്‍വെയുടെ യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പരാമര്‍ശം.
'നോക്കൂ ഉദ്ധവ്ജി, 2029 വരെ ഞങ്ങള്‍ പ്രതിപക്ഷത്ത് എത്താനുള്ള സാധ്യതയില്ല, പക്ഷേ നിങ്ങള്‍ക്ക് ഇവിടെ വരണമെങ്കില്‍ അത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു, അത് പരിഗണിക്കാം.' സഭയില്‍ ഉണ്ടായിരുന്ന ഉദ്ധവ് താക്കറെയെ നോക്കി ഫഡ്‌നാവിസ് പറഞ്ഞു. എന്നാല്‍ ഓഫറിനോട് പ്രതികരിക്കാന്‍ ഉദ്ധവ് വിസമ്മതിച്ചു. താനത് കാര്യമായി എടുക്കുന്നില്ലെന്നും ഉദ്ധവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'അത് പോട്ടെ. ചില കാര്യങ്ങള്‍ ലഘുവായി എടുക്കണം,' മാധ്യമപ്രവര്‍ത്തകര്‍ ഫഡ്‌നാവിസിന്റെ ഓഫറിനെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ ഉദ്ധവ് പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി ഫഡ്‌നാവിസും താക്കറെയും പരസ്പരം സ്‌നേഹപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നതായി കാണിക്കുന്ന ഒരു വീഡിയോ ഇതിനിടെ പ്രത്യക്ഷപ്പെട്ടു. ഇരു നേതാക്കളും ഹ്രസ്വമായി ഹസ്തദാനം ചെയ്യുകയും പുഞ്ചിരിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.
ബിജെപി, ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, എന്‍സിപിയുടെ അജിത് പവാര്‍ വിഭാഗം എന്നിവ ഉള്‍പ്പെടുന്ന നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് (എന്‍ഡിഎ) 2024ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക വിജയം നേടിയണ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ്-എന്‍സിപി ശരദ് പവാര്‍ വിഭാഗവുമായി ചേര്‍ന്ന് മല്‍സരിച്ച ഉദ്ധവ് വിഭാഗം സേനയ്ക്ക് അടിതെറ്റി. അടുത്തിടെ അര്‍ദ്ധ സഹോദരനായ രാജ് താക്കറെയുമായി കൈകോര്‍ത്ത് ഉദ്ധവ് തീവ്ര മറാത്താ രാഷ്ട്രീയ പരീക്ഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്