പാലക്കാട് : വീണ്ടും നിപ്പ രോഗം സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയിൽ നിപ്പ ബാധിച്ചു മരിച്ച വ്യക്തിയുടെ മകനാണ് രോഗബാധ സ്ഥിരീകരിച്ചത്.
പാലക്കാട് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഹൈറിസ്ക് കാറ്റഗറിയിൽ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.
മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധയിലാണ് നിപ്പ കണ്ടെത്തിയത്.
മുപ്പത്തിരമണ്ടുകാരനായ മകനാണ് അച്ഛൻ അവശനായി ആശുപത്രിയിൽ കഴിഞ്ഞ സമയത്ത് ഒപ്പമുണ്ടായിരുന്നത്. പാലക്കാട് നിപ്പ രോഗം ഇത് മൂന്നാമത്തെയാൾക്കാണ് ബാധിക്കുന്നത്. ഒരു യുവതിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവർ ചികിത്സയിൽ കഴിയുന്നതിനിടെയാണ് 58കാരൻ നിപ്പ ബാധിച്ച് മരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്