ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 1000 രൂപ പലിശ വാഗ്ദാനം ചെയ്ത് വ്യാപക തട്ടിപ്പ് നടത്തി നെഡ്സ്റ്റാർ ഗ്രൂപ്പ് 

JULY 16, 2025, 1:07 AM

കൊച്ചി: സംസ്ഥാനത്ത് വീണ്ടും നിക്ഷേപ തട്ടിപ്പ്. എത്ര തട്ടിപ്പുകൾ പിടിവീണാലും കൂണുപോലെ വീണ്ടും  തട്ടിപ്പുകാർ മുളച്ചു പൊന്തുകയാണ്. ഇവരുടെ കെണിയിൽപ്പെടുന്ന മലയാളികളുടെ എണ്ണം കുറവല്ലതാനും!

 ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 1000 രൂപ പലിശ വാഗ്ദാനം ചെയ്ത് വ്യാപക തട്ടിപ്പ് നടത്തിയിരിക്കുകയാണ് നെഡ്സ്റ്റാർ ഗ്രൂപ്പ്. നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പരാതി. സ്ഥാപനത്തിന്റെ സംസ്ഥാനത്തെ മിക്ക ബ്രാഞ്ചുകളും പൂട്ടി. 

നിക്ഷേപകരുടെ പരാതിയിൽ പൊലീസ് ബ്രാഞ്ച് മാനേജർമാർക്ക് എതിരെ നടപടി എടുത്തിരുന്നു. എന്നാൽ സ്ഥാപനത്തിൻ്റെ ഉടമകൾക്കെതിരെ അന്വേഷണം നടത്തുന്നില്ലെന്നാണ് തട്ടിപ്പിന് ഇരയായ നിക്ഷേപകരുടെ പരാതി.

vachakam
vachakam
vachakam

എൻ എൻ ജെയിംസും മകൻ ജൊഹാൻ ജെയിംസുമാണ് നെഡ്സ്റ്റാർ ഗ്രൂപ്പിൻ്റെ ഉടമകൾ. ഇവരിലേക്ക് അന്വേഷണം എത്തുന്നില്ലായെന്നാണ് നിക്ഷേപകരുടെ പരാതി.

സംസ്ഥാനത്ത് ഉടനീളം 200 ഓളം ബ്രാഞ്ചുകൾ ഇവർക്കുണ്ട്. ആദ്യഘട്ടത്തിൽ ഇവർ കൃത്യമായി പണം നൽകിയിരുന്നു. പിന്നാലെ പണം നൽകാതെയായി. തുടർന്ന് നിക്ഷേപകരെത്തി പണം പിൻവലിക്കാൻ നോക്കിയപ്പോൾ പല സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് ഇടപാട് നീട്ടിവെക്കുകയായിരുന്നു. സ്ഥാപനത്തിൻ്റെ പല ബ്രാഞ്ചുകളും ഇതിനോടകം പൂട്ടി. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam