അഹമ്മദാബാദ്: ഡോ. എലിസബത്ത് ഉദയൻ ജീവനൊടുക്കാൻ ശ്രമിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് അഹമ്മദാബാദിലെ ബി ജെ ആശുത്രിയില്‍ വെച്ച് അമിത ഗുളിക കഴിച്ച് ഡോ എലിസബത്ത് ഉദയൻ ആത്മഹത്യ ശ്രമം നടത്തിയത്.
പിന്നാലെ ബി ജെ ആശുപത്രിയിൽ തന്നെ എലിസബത്തിനെ പ്രവേശിപ്പിക്കുകയായിരുന്നു. മൂക്കിൽ ട്യൂബ് ഘടിപ്പിച്ച് അവശ നിലയിലായ എലിസബത്ത് യൂട്യൂബിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. വീഡിയോയിൽ വളരെ അവശയായ നിലയിലാണ് എലിസബത്ത് ഉള്ളത്.
താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം നടൻ ബാലയും കുടുംബവുമാണെന്നും വീഡിയോയിൽ എലിസബത്ത് പറയുന്നുണ്ട്.
ബാലക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടും പ്രയോജനമുണ്ടായില്ല. പൊലീസ് നടപടി എടുക്കുന്നില്ല. കോടതിയിൽ വിളിച്ചാലും ബാല ഹാജരാകുന്നില്ല.
വീഡിയോയിൽ തൻ്റെ പേര് പരാമർശിക്കരുത് എന്ന് കോടതി നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ബാല അത് തുടരുന്നു. വിവാഹം നടന്നില്ല എന്ന് പറയുന്നത് മാനസിക പ്രയാസം ഉണ്ടാക്കിയെന്നും പഴയ കാര്യങ്ങൾ ഓർക്കേണ്ടി വന്നത് മാനസിക സമ്മർദ്ദം കൂടാൻ കാരണമാകുന്നുവെന്നും എലിസബത്ത് വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്