ക്രിസ്റ്റഫർ നോളൻ തന്റെ ഓരോ സിനിമയിലൂടെയും പ്രേക്ഷകരെ ഞെട്ടിക്കുന്ന സംവിധായകനാണ്. നോളന്റെ ഓരോ സിനിമയ്ക്കും വലിയൊരു ആരാധകവൃന്ദമുണ്ട്.
'ഓപ്പൺഹൈമർ' എന്ന ചിത്രത്തിന് ശേഷം, ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്യുന്ന 'ദി ഒഡീസി' എന്ന ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇതിനകം പുറത്തുവന്നിരുന്നു. റിലീസിന് ഒരു വർഷം മുമ്പേ ചിത്രത്തിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
'ഒഡീസി'യുടെ ടിക്കറ്റ് വിൽപ്പന ജൂലൈ 17 മുതൽ ആരംഭിക്കും. ഐമാക്സ് 70 എംഎം സ്‌ക്രീനുകളുള്ള തിയേറ്ററിൽ മാത്രമേ ടിക്കറ്റുകൾ ലഭ്യമാകൂ. നിർദ്ദിഷ്ട ഷോ സമയങ്ങളിലേക്കുള്ള ടിക്കറ്റുകൾ മാത്രമേ ഇപ്പോൾ വിറ്റുപോയിട്ടുള്ളൂ. മറ്റ് ഫോർമാറ്റുകളുടെയും സ്‌ക്രീനിംഗുകളുടെയും ടിക്കറ്റുകൾ സിനിമയുടെ റിലീസിനോടനുബന്ധിച്ച് വിൽപ്പനയ്‌ക്കെത്തും.
സിനിമയുടെ ടീസർ നേരത്തെ സോഷ്യൽ മീഡിയയിലൂടെ ലീക്കായിരുന്നു. ഒരു മിനിറ്റ് 19 സെക്കൻഡ് നീളമുള്ള ടീസറാണ് ഇപ്പോൾ ലീക്കായത്. ടീസറിന്റെ എച്ച്ഡി വേർഷനുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഗ്രീക്ക് മഹാകവി ഹോമറിന്‍റെ ഇതിഹാസ കാവ്യമായ ദി ഒഡീസിയെ അടിസ്ഥാനമാക്കിയാണ് നോളൻ ദി ഒഡീസി ഒരുക്കുന്നത്. യൂണിവേഴ്സൽ പിക്ചേഴ്സ് ആണ് സിനിമ നിർമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്