കഴിഞ്ഞ  5 വർഷത്തിനിടെ  ഒറ്റ ബാങ്ക് വഴി കേരളത്തിൽ നിന്നു കടത്തിയത് 2700 കോടിയുടെ കള്ളപ്പണം 

JULY 15, 2025, 8:16 PM

കോഴിക്കോട്: ഒരു സ്വകാര്യ ബാങ്ക് വഴി മാത്രം 5 വർഷത്തിനിടെ കേരളത്തിൽനിന്നു 2700 കോടിയിലധികം രൂപ വിദേശത്തേക്കു  കടത്തിയെന്ന് ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തി.

എൻആർഐ അക്കൗണ്ട് ഉടമകൾക്കുള്ള റിപാട്രിയേഷൻ സൗകര്യം ദുരുപയോഗിച്ചും വിദേശ ടൂർ പാക്കേജുകളെന്ന പേരിലുമാണ് പണം കടത്തിയത്. 

നികുതി വെട്ടിച്ചും വ്യാജരേഖ ഉപയോഗിച്ചും അക്കൗണ്ടുകളിൽ കൃത്രിമം കാണിച്ചും നടത്തിയ ഇടപാടുകൾ ആയതിനാൽ, കടത്തിയതു കള്ളപ്പണമാണെന്ന നിഗമനത്തിലാണ് ആദായനികുതി വകുപ്പ്. 

vachakam
vachakam
vachakam

 ലഹരിമരുന്നു സംഘങ്ങളുടെയും കള്ളക്കടത്തുകാരുടെയും കള്ളപ്പണക്കാരുടെയും അനധികൃത സമ്പാദ്യം ബാങ്ക് വഴി തന്നെ വിദേശത്തേക്ക് ഒഴുകിയതായാണു സംശയിക്കുന്നത്. 

അൻപതോളം റഫറൽ ഏജന്റുമാർ വഴി നടന്ന 65,000ൽ പരം ഇടപാടുകളിലാണ് 2700 കോടി രൂപ കേരളത്തിൽ നിന്നു മാത്രം കടത്തിയത്. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam