ഹൃത്വിക് റോഷനെ നായകനാക്കി അയൻ മുഖർജി സംവിധാനം ചെയ്യുന്ന ഒരു സ്പൈ ആക്ഷൻ ചിത്രമാണ് വാർ 2. തെലുങ്ക് സൂപ്പർസ്റ്റാർ ജൂനിയർ എൻടിആറും ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ബോളിവുഡിലെ ഹിറ്റ് സിനിമാറ്റിക് യൂണിവേഴ്‌സ് ആയ യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ഇത്.
ചിത്രത്തിൽ ജൂനിയർ എൻടിആർ 30 മിനിറ്റ് മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതിൽ പ്രതികരിക്കുകയാണ് സിനിമയുടെ തെലുങ്ക് വിതരണക്കാരനും നിർമാതാവുമായ നാഗ വംശി.
ചിത്രത്തിൽ ജൂനിയർ എൻടിആറിന് മുഴുനീള വേഷമാണെന്നും സിനിമ തുടങ്ങി പതിനഞ്ച് മിനിറ്റ് കഴിയുമ്പോൾ എൻടിആറിന്റെ എൻട്രി ഉണ്ടാകുമെന്നും നാഗ വംശി പറഞ്ഞു. 'എൻടിആർ 30 മിനിറ്റ് മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന തരത്തിൽ പോസ്റ്റുകൾ കാണുന്നുണ്ട്. അതെല്ലാം തെറ്റാണ്. ചിത്രത്തിൽ ജൂനിയർ എൻടിആറിന് മുഴുനീള റോളാണ്.
സിനിമ തുടങ്ങി പതിനഞ്ച് മിനിറ്റ് കഴിയുമ്പോൾ എൻടിആറിന്റെ എൻട്രി ഉണ്ടാകും. അതിന് ശേഷം സിനിമ മുഴുവൻ അദ്ദേഹമുണ്ട്. എല്ലാ കൊമേർഷ്യൽ എലെമെന്റുകളും ചേർന്ന സിനിമയാണ് വാർ 2. ഒരു നല്ല സിനിമയാകും ചിത്രം എന്ന വിശ്വാസം എനിക്കുണ്ട്', നാഗ വംശി പറഞ്ഞു.
ആറ് ആക്ഷൻ സീനുകളും രണ്ട് ഗാനങ്ങളും ഉൾപ്പെടുന്നതാണ് സിനിമ. ആഗസ്റ്റ് 14 ന് വാർ 2 ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.
മേജർ കബീർ ധലിവാൾ എന്ന റോ ഏജന്റിനെയാണ് ചിത്രത്തിൽ ഹൃതിക് റോഷൻ അവതരിപ്പിക്കുന്നത്. യഷ് രാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദിത്യ ചോപ്രയാണ് 'വാർ 2' നിർമിക്കുന്നത്. ജൂനിയർ എൻടിആറിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്