ജെകെ റൗളിങ്ങിന്റെ നോവല്‍ പരമ്പരയെ ആധാരമാക്കി എച്ച്ബിഒ നിര്‍മിക്കുന്ന ഹാരി പോട്ടര്‍ ടിവി സീരീസിന്റെ ചിത്രീകരണം ആരംഭിച്ചു. സീരിസിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.
11-കാരനായ ഡൊമിനിക് മക് ലൂഗ്ലിന്‍ ആണ് ഹാരി പോര്‍ട്ടറായി എത്തുന്നത്. ഹാരി പോര്‍ട്ടര്‍ വേഷത്തിലുള്ള മക്‌ലൂഗിന്റെ ചിത്രങ്ങളാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.
വട്ടക്കണ്ണടയും ഹോഗ് വാര്‍ട്‌സ് സ്‌കൂള്‍ യൂണിഫോമും ധരിച്ച മക്‌ലൂഗിന്റെ ചിത്രമാണ് പുറത്തുവന്നത്.ഹാഡ്‌ഫോഡ് ഷെയറിലെ വാര്‍ണര്‍ ബ്രോസ് സ്റ്റുഡിയോയിലാണ് സീരീസിന്റെ ചിത്രീകരണം. എട്ട് ഹാരി പോര്‍ട്ടര്‍ സിനിമകളും ഇവിടെയായിരുന്നു ചിത്രീകരിച്ചത്.
സീരീസ് പൂര്‍ത്തിയാവാന്‍ പത്തുവര്‍ഷം സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സീരീസിന്റെ ആദ്യഭാഗം 2027-ല്‍ പുറത്തിറങ്ങും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്