കാണാൻ ഒരു കുഞ്ഞൻ കീപാഡ് ഫോൺ, എന്നാൽ വിലയോ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി ഫഹദിന്റെ ഫോൺ 

JULY 15, 2025, 1:29 AM

ഇത് ടച്ച് സ്ക്രീൻ ഫോണുകളുടെ കാലമാണ്. കീപാഡ് ഫോണുകൾ ഉപയോഗിക്കുന്നവർ വളരെ ചുരുക്കമാണ്. മിക്കവരുടെയും കൈയിൽ സ്മാർട്ട് ഫോണാണ്. പുത്തൻ മോഡലിലുള്ള വിലകൂടിയ ഫോണുകളാണ് നമുക്ക് ചുറ്റിലുമുള്ളവർ ഉപയോഗിക്കുന്നത്.

എന്നാൽ ഇക്കര്യത്തിൽ വ്യത്യസ്ഥനാണ് നടൻ ഫഹദ് ഫാസിൽ. അദ്ദേഹം കുറേക്കാലമായി കീപാഡ് ഫോണാണ് ഉപയോഗിക്കുന്നത്. ആ ഫോണാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

കഴിഞ്ഞ ദിവസം നസ്ളിൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ പൂജയ്ക്ക് ഫഹദ് എത്തിയിരുന്നു. ചടങ്ങിനിടെ ഫഹദ് ഫോൺ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഫോൺ കണ്ടതോടെ താരം ഇത്ര സിമ്പിളാണോ എന്നായിരുന്നു ആരാധകരുടെ സംശയം.

vachakam
vachakam
vachakam

എന്നാൽ ഫോണിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ആണ് ആരാധകർ ഞെട്ടിയത്. ആഗോള ബ്രാൻഡ് ആയ വെർടുവിന്റെ ഫോണാണ് ഫഹദ് ഉപയോഗിക്കുന്നത്. 4ജിബി ബ്ലാക്ക് ഫോണിന് ഷോപ്പിംഗ് സൈറ്റുകളിൽ 1199 ഡോളർ അതായത് ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വിലവരും. ഫോണിന്റേത് രണ്ട് ഇഞ്ച് QVGA സഫയർ ക്രിസ്റ്റൽ ഡിസ്‌പ്ലേ ആണ്. 3G/ക്വാഡ്ബാൻഡ് GSM പിന്തുണയുള്ള ഈ ഫോണിൽ ബ്ലൂടൂത്ത്, മൈക്രോ യുഎസ്ബി കണക്ടിവിറ്റി, ഫ്ലാഷോടുകൂടിയ 3മെഗാപിക്സൽ ഓട്ടോഫോക്കസ് ക്യാമറ, 4GB ഓൺബോർഡ് മെമ്മറി, വെബ് ബ്രൗസർ എന്നിങ്ങനെയുള്ള ഫീച്ചറുകളും ഉണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam