ഞാൻ ഒരു റേപ്പിസ്റ് അല്ല: മീ ടൂ ആരോപണങ്ങളിൽ മൗനം വെടിഞ്ഞ് സ്ക്വിഡ് ഗെയിം താരം 

FEBRUARY 24, 2026, 9:06 PM

ലോകപ്രശസ്തമായ സ്ക്വിഡ് ഗെയിം രണ്ടാം സീസണിലെ പ്രധാന താരം ഓ ഡാൾ സു തനിക്കെതിരെ ഉയർന്ന ലൈംഗികാരോപണങ്ങളിൽ വർഷങ്ങൾക്ക് ശേഷം പ്രതികരണവുമായി രംഗത്ത്. 2018-ലെ മീ ടൂ (#MeToo) മുന്നേറ്റത്തിന്റെ ഭാഗമായി ഉയർന്ന ആരോപണങ്ങളിൽ താൻ നിരപരാധിയാണെന്നും, ഒരു ബലാത്സംഗം ചെയ്തവൻ എന്ന ലേബൽ അംഗീകരിക്കാനാവില്ലെന്നും താരം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

1990-കളിലെ നാടക ജീവിതത്തിനിടയിൽ ഓ ഡാൾ സു ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ച് 2018-ലാണ് ഒരു യുവതി രംഗത്തെത്തിയത്. ഇതിനു പിന്നാലെ നടി ഉം ജി-യങ്ങും സമാനമായ ആരോപണം ഉന്നയിച്ചതോടെ ഓ ഡാൾ സു വലിയ പ്രതിസന്ധിയിലായി. അന്ന് തന്റെ പക്വതയില്ലാത്ത പ്രായത്തിൽ ഉണ്ടായ പെരുമാറ്റങ്ങളിൽ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും മാപ്പുപറയുകയും ചെയ്തിരുന്നു.

എന്നാൽ, കഴിഞ്ഞ ദിവസം ഇഡെയ്‌ലിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തന്റെ നിലപാട് കൂടുതൽ വ്യക്തമാക്കി. "ആ സാഹചര്യത്തിൽ കൃത്യമായ നിലപാട് അറിയിക്കുക എന്നത് ശരിയായ കാര്യമാണ്. പക്ഷേ, മീ ടൂ വിവാദത്തിൽ എന്റെ പേര് അപ്രതീക്ഷിതമായി വന്നപ്പോൾ ഞാൻ വലിയ ആശയക്കുഴപ്പത്തിലായി. ഞാൻ പറയുന്ന ഓരോ വാക്കുകളും തെറ്റായി റിപ്പോർട്ട് ചെയ്യപ്പെടുമോ എന്ന് ഞാൻ ഭയപ്പെട്ടു. ആ രണ്ട് സ്ത്രീകളോടും ഞാൻ വീണ്ടും മാപ്പുപറയുന്നു. പക്ഷേ ഞാൻ ഒരു ബലാത്സംഗം ചെയ്തവനല്ല. എന്റെ ജീവിതം അങ്ങനെയൊന്നുമായിരുന്നില്ല," ഓ ഡാൾ സു പറഞ്ഞു.

vachakam
vachakam
vachakam

ലൈംഗിക ബന്ധങ്ങളിൽ പങ്കാളികളുടെ താല്പര്യങ്ങൾ എപ്പോഴും ഒരുപോലെയാകണമെന്നില്ലെന്നും, ആ വ്യത്യാസം വലുതാകുമ്പോഴാണ് അത് അക്രമമായി മാറുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. തന്റെ ബന്ധങ്ങൾ ക്രിമിനൽ സ്വഭാവമുള്ളതല്ലെന്ന് വ്യക്തമാക്കിയ താരം, തന്റെ പെരുമാറ്റം മൂലം ആർക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കിൽ അതിന് മാപ്പുപറയാൻ മടിയില്ലെന്നും കൂട്ടിച്ചേർത്തു.

ആരോപണങ്ങളെത്തുടർന്ന് അഭിനയരംഗത്തുനിന്ന് വിട്ടുനിന്ന അദ്ദേഹം ജിയോജെ ദ്വീപിൽ കൃഷി ചെയ്താണ് കാലം കഴിച്ചത്. 1990-കളിലെ സംഭവമായതിനാൽ നിയമപരമായ കാലാവധി കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി 2019-ൽ അധികൃതർ കേസുകൾ അവസാനിപ്പിക്കുകയും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.

തിരിച്ചുവരവിൽ ചില എതിർപ്പുകൾ നേരിട്ടെങ്കിലും സ്ക്വിഡ് ഗെയിം 2-ൽ ക്യാപ്റ്റൻ പാർക്ക് എന്ന ശ്രദ്ധേയമായ കഥാപാത്രത്തിലൂടെ അദ്ദേഹം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തി. വി ഹാ-ജൂൺ, ലീ ജങ്-ജെ എന്നിവർക്കൊപ്പം സ്ക്രീൻ പങ്കിടുന്ന ഓ ഡാൾ സു, പുതിയ സീസണിലെ നിർണ്ണായകമായ വേഷമാണ് കൈകാര്യം ചെയ്യുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam