പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും മോഡലുമായ സോഫി റെയിന്‍ കഴിഞ്ഞ ഒരു കൊല്ലത്തെ തന്റെ വരുമാനം വെളിപ്പെടുത്തി അമ്പരപ്പിച്ചിരിക്കുകയാണ്. 2023 നവംബര്‍ മുതല്‍ 2024 നവംബര്‍ വരെയുള്ള കാലയളവില്‍ ഒണ്‍ലിഫാന്‍സ് പ്ലാറ്റ്‌ഫോമില്‍ നിന്ന് മാത്രം സോഫി നേടിയത് 43.4 മില്യണ്‍ ഡോളറാണ് ( 367 കോടി രൂപ). എക്‌സിലൂടെ തന്റെ വരുമാനത്തിന്റെ സക്രീന്‍ഷോട്ട് ഉള്‍പ്പെടെ പങ്കുവെച്ചാണ് തന്റെ ഫോളോവേഴ്‌സിന് സോഫി നന്ദി അറിയിച്ചത്.
ഇരുപതുകാരിയായ അഡല്‍റ്റ് കണ്ടന്റ് ക്രിയേറ്ററാണ് സോഫി റെയില്‍. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന സോഫി 17-മത്തെ വയസില്‍ ഒരു റെസ്റ്റോറന്റിലെ വെയ്ട്രസായി ജോലിയില്‍ പ്രവേശിച്ചു. കുടുംബത്തിനെ സഹായിക്കുകയായിരുന്നു ലക്ഷ്യം. തുടര്‍ന്ന് സഹോദരി സിയെറയ്‌ക്കൊപ്പമാണ് സോഫി സമൂഹമാധ്യമങ്ങളില്‍ സജീവമായത്. പുതിയ വരുമാനമാര്‍ഗ്ഗത്തിലൂടെ കുടംബത്തിന്റെ 12 ലക്ഷം രൂപയുടെ നികുതിബാധ്യത സോഫിയ്ക്ക് വീട്ടാന്‍ സാധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്