താൻ ആരോപണം ഉന്നയിച്ച നടൻ ജയസൂര്യ അല്ലെന്ന് വെളിപ്പെടുത്തി നടി സോണിയ മൽഹാർ.
‘‘എന്റെ വെളിപ്പെടുത്തൽ കാരണം പല ആർടിസ്റ്റുകളുടെയും സൂപ്പര്‍താരങ്ങളുടെയും പേരുകൾ സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്നു കേട്ടു.
ലാലേട്ടൻ, ദുൽഖർ, ജയസൂര്യ അടക്കം പലരുടെയും പേരുകൾ പറഞ്ഞു. അതൊക്കെ കേൾക്കുമ്പോൾ നമുക്ക് ഭയങ്കര വിഷമമുണ്ട്. അവരുടെ വീട്ടുകാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടിൽ നമുക്കൊന്നും ചെയ്യാനില്ല. പൊതുജനം പല ഊഹാപോഹങ്ങളും സൃഷ്ടിക്കും.
ഞാന്‍ ആരെയും ഭയക്കുന്നില്ല. ഞാൻ വിധവയാണ്. എനിക്ക് മക്കളുണ്ട്, ഉത്തരവാദിത്തമുണ്ട്. ഒരു തമിഴ് സിനിമ വരാനുണ്ട്. ഒരാളുടെ പേര് പറഞ്ഞ്, അയാളെ ആളുകളുടെ മുന്നിൽ നിർത്താൻ താൽപര്യമില്ല.
വെളിപ്പെടുത്തല്‍ നടത്തിയത് പ്രമുഖരുടെ മുഖംമൂടി അഴിക്കാനാണെന്നും നിയമപരമായ നടപടികൾ ഈ വിഷയത്തിൽ ഇനി വരികയാണെങ്കിൽ അന്വേഷണ സംഘത്തിനു മുന്നിൽ ആ പേര് വെളിപ്പെടുത്തുമെന്നും നടി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്