ബോളിവുഡ് നടി സോനം കപൂർ വീണ്ടും അമ്മയാകുന്നു. ഏറ്റവും പുതിയ മെറ്റേണിറ്റി ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി. സ്റ്റൈലിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സോനം, തന്റെ ബേബി ബമ്പ് അതീവ ഗ്ലാമറസ്സായി പ്രദർശിപ്പിച്ചുകൊണ്ടാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്.
കറുത്ത നിറത്തിലുള്ള ക്രോപ്പ് ടോപ്പും പെൻസിൽ മാക്സി സ്കർട്ടുമാണ് താരം അണിഞ്ഞിരിക്കുന്നത്. ഒപ്പം ഒരു ബ്ലേസറും ചേർത്തതോടെ ലുക്ക് കൂടുതൽ പ്രൗഢമായി. സാധാരണ ഒരു ഡേ ഔട്ടിന് വേണ്ടി ഒരുങ്ങിയപ്പോള്‍ എടുത്തതാണെന്നാണ് സോനം കപൂര്‍ പറയുന്നത്.
2018 ല്‍ ആണ് അനില്‍ കപൂറിന്റെ മകളും നടിയുമായ സോനം കപൂര്‍ വിവാഹിതയായത്. ഇന്ത്യന്‍ ബിസിനസ്സുകാരനായ ആനന്ദ് അഹൂജയാണ് ഭര്‍ത്താവ്. ആദ്യ മകൻ വായുവിന് മൂന്ന് വയസ്സ് തികയാനിരിക്കെ എത്തുന്ന പുതിയ അതിഥിക്കായി സിനിമാ ലോകവും കാത്തിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
