സ്മൃതി മന്ദാന ഉടൻ തന്നെ ഇൻഡോറിന്റെ മരുമകളാകും: പലാഷ് മുച്ചൽ

OCTOBER 20, 2025, 1:56 AM

സംഗീത സംവിധായകനും സംവിധായകനുമായ പലാഷ് മുച്ചൽ കഴിഞ്ഞ ദിവസം പ്രസ് ക്ലബ്ബിൽ നടന്ന ഒരു പത്രസമ്മേളനത്തിനിടെ ഇത്രയേ പറഞ്ഞുള്ളൂ: 'അവൾ ഉടൻ തന്നെ ഇൻഡോറിന്റെ മരുമകളാകും - അതാണ് എനിക്ക് പറയാനുള്ളത്.'

ഇന്ത്യയിലെ ഏറെ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിലൊരാളായ സ്മൃതി മന്ദാനയും സംവിധായകനും ബഹുമുഖ പ്രതിഭയുമായ പലാഷ് മുച്ചലും ഡേറ്റിംഗിലാണെന്ന വാർത്തകൾ ഏറെക്കാലമായി സജീവമായി നിൽക്കെയായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യവും ഈ ഉത്തരവും.

ഇതോടെ പലാഷ് മുചാലിന്റെയും സ്മൃതി മന്ദാനയുടെയും വിവാഹത്തെക്കുറിച്ച് സോഷ്യൽ മീഡിയ ചർച്ചകൾ ആരംഭിച്ചു. പലാഷും സ്മൃതിയും 2019 മുതൽ പരസ്പരം ഡേറ്റിംഗിലാണെന്നും അവർ പലപ്പോഴും സോഷ്യൽ മീഡിയയിൽ പരസ്പരം ചിത്രങ്ങൾ പങ്കിടുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

vachakam
vachakam
vachakam

എന്നാൽ ഇരുവരും തങ്ങളുടെ ബന്ധം പരസ്യമായി സ്ഥിരീകരിച്ചിട്ടില്ലെന്നുമാത്രമല്ല, നിശബ്ദത പാലിക്കുകയുമായിരുന്നു. അതിനിടയിലാണ് പലാഷിന്റെ ഈ പ്രതികരണമുണ്ടായത്. കൂടുതൽ വിശദീകരണം തേടി മാധ്യമപ്രവർത്തകർ സമീപിച്ചെങ്കിലും അദ്ദേഹം മുതിർന്നിട്ടില്ല.

ആ വാക്കുകളിൽനിന്ന് ആരാധകർക്ക് സ്വന്തം നിഗമനങ്ങളിൽ എത്തിച്ചേരാമെന്നു മാത്രം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam