സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അധിക്ഷേപം നടത്തിയവര്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി ഗായിക സയനോര ഫിലിപ്. പുത്തന്‍ ലുക്കിലുള്ള വേറിട്ട ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെയാണ് സയനോരയ്‌ക്കെതിരെ വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തെത്തിയത്. വസ്ത്രം ചൂണ്ടിക്കാണിച്ചായിരുന്നു പലരുടെയും വിമര്‍ശനം. ഓഫ് വൈറ്റ് ഗോള്‍ഡന്‍ കളര്‍ കോംബിനേഷനിലുള്ള സ്ലീവ്ലെസ് മിനി ഫ്രോക്കില്‍ ഗോള്‍ഡന്‍ കോയിന്‍ ബുട്ടി നെറ്റ് ഫാബ്രിക് വച്ചുപിടിപ്പിച്ച വസ്ത്രമാണ് സയനോര ധരിച്ചത്.
ഇതോടെ തന്റെ സ്വകാര്യ ജീവിതത്തില്‍ ആരും ഇടപെടേണ്ടെന്ന് ഗായിക താക്കീത് നല്‍കുകയും ചെയ്തു. ബോഡി ഷെയ്മിങ് കമന്റുകളോടും സയനോര രൂക്ഷമായി പ്രതികരിച്ചു.
'ഈ പേജില്‍ വന്നു സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യര്‍ഥന. എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം! ഇവിടുന്ന് ഒന്ന് ഒഴിഞ്ഞു തന്നാല്‍ വളരെ ഏറെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകള്‍ ഫോളോ ചെയ്യണം എന്ന യാതൊരു മുന്‍വിധിയും എനിക്കില്ല. കറുത്ത കാലുകള്‍ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാന്‍ അതില്‍ അഭിമാനം കൊള്ളുന്നു. ഇനിയും കാണിക്കുന്നതായിരിക്കും. നിങ്ങള്‍ എന്നെക്കുറിച്ച് എന്തു വിചാരിച്ചാലും ഒരും ചുക്കും ഇല്ല. ആരെയും നിര്‍ബന്ധിച്ച് ഇവിടെ പിടിച്ചു നിര്‍ത്തിയിട്ടില്ല. Live and let live! ഇതിന്റെ അര്‍ഥം മനസിലാകാത്ത ഒരാള്‍ ആണ് നിങ്ങളെങ്കില്‍ ഈ പേജ് നിങ്ങള്‍ക്കുള്ളതല്ല'- സയനോര കുറിച്ചു.
ഒട്ടേറെ പേരാണ് ഗായികയ്ക്ക് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. മുന്‍പും ബോഡി ഷെയ്മിങിന് ഇരയായിട്ടുണ്ട് സയനോര. ഇതിനോടെല്ലാം ശക്തമായി പ്രതികരിച്ചിരുന്നു ഗായിക.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്