പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നൃത്തസംവിധായകൻ ജാനി മാസ്റ്ററിനെതിരെ ഗായിക ചിന്മയി ശ്രീപദ.
ജാനി മാസ്റ്ററോടൊപ്പമുള്ളവർ കേസ് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാക്കി മാറ്റാൻ ശ്രമിക്കുകയാണെന്ന് അവർ ആരോപിച്ചു. ജാനി മാസ്റ്റർ ഒരു സമ്പന്നയും ഉയർന്ന ബന്ധമുള്ള വ്യക്തിയുമാണ്. അതിനാൽ, പെൺകുട്ടിക്ക് നീതി ലഭിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് ചിന്മയി ആരോപിച്ചു.
'16 വയസ്സുള്ള പെണ്‍കുട്ടിക്ക് കണ്‍സെന്റ് നല്‍കാന്‍ കഴിയില്ല എന്ന് മനസിലാക്കാതെ, അയാളുടെ ചുറ്റുമുള്ളവര്‍ അത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാക്കി വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നു. ഒരാള്‍ പ്രായപൂര്‍ത്തിയായ ആളായിരിക്കുമ്പോള്‍, പ്രായപൂര്‍ത്തിയാവാത്തയാളുമായി ബന്ധപ്പെടാതിരിക്കുക എന്നത് മുതിര്‍ന്നയാളുടെ ഉത്തരവാദിത്തമാണ്.
ജാനി മാസ്റ്റര്‍ സമ്പന്നനും വലിയ പിടിപാടുമുള്ള വ്യക്തിയുമാണ്. ഈ ചുറ്റുപാടില്‍, പെണ്‍കുട്ടിക്ക് നീതികിട്ടാന്‍ സാധ്യത വളരെ നേര്‍ത്തതാണ്', ചിന്മയി ആരോപിച്ചു.
'കൂടാതെ, ഓരോ തവണ ഞാന്‍ ഈ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുമ്പോഴും, അയാളുടെ ഭാര്യ ഇതിനെക്കുറിച്ച് പ്രതികരിക്കരുതെന്നാവശ്യപ്പെട്ട് എന്നെ വിളിക്കുന്നു. നിരപരാധിയെന്ന് തെളിയിക്കപ്പെടുമെന്ന് അവര്‍ക്ക് നൂറുശതമാനം ഉറപ്പാണത്രേ. അവര്‍ക്ക് നല്ലതുവരട്ടേ എന്നുമാത്രമേ പറയാനുള്ളൂ.
അവരുടെ ആത്മവിശ്വാസമാണല്ലോ വലുത്. അവര്‍ക്ക് 100% ഉറപ്പുള്ള അനുകൂലമായ വിധി വന്നാല്‍, എല്ലാവരും കൈ കഴുകി, 'ഓ, അവന്‍ നിരപരാധിയാണ്, അവന് അവാര്‍ഡുകള്‍ക്ക് മേല്‍ അവാര്‍ഡുകള്‍ നല്‍കാം' എന്ന് പറയും- ചിന്മയി ആരോപിച്ചു.
മധ്യപ്രദേശുകാരിയ യുവതിയുടെ പരാതിയില്‍ നൃത്തസംവിധായകന്‍ ജാനി മാസ്റ്റര്‍ (ഷെയ്ഖ് ജാനി ബാഷ) ഗോവയില്‍ അറസ്റ്റിലായിരുന്നു. അസിസ്റ്റന്റ് കോറിയോഗ്രാഫറായി പ്രവര്‍ത്തിക്കുമ്പോള്‍ ജാനി മാസ്റ്റര്‍ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. പിന്നീട് ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. ബാഹുബലി, പുഷ്പ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ നൃത്തസംവിധായകനാണ് ജാനി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
