ജെസിബി പണിയെടുക്കുന്നതു കാണാനും ആയിരങ്ങള്‍ എത്താറുണ്ട്: പുഷ്പ 2 ജനക്കൂട്ടത്തെ പരിഹസിച്ച് സിദ്ധാര്‍ത്ഥ്

DECEMBER 10, 2024, 5:24 AM

ചെന്നൈ: പുഷ്പ 2 താരങ്ങളെക്കാണാന്‍ ആളുകള്‍ തടിച്ചു കൂടുന്നത് വലിയ കാര്യമല്ലെന്ന് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. ഇന്ത്യയില്‍ ആളുകളെ കൂട്ടുന്നത് വലിയ പ്രയാസമുള്ള പണിയല്ലെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. ജെസിബി ഭൂമി കുഴിക്കുന്നതു കാണാന്‍ വരെ ആയിരങ്ങള്‍ തടിച്ചു കൂടാറുണ്ടെന്ന് സിദ്ധാര്‍ത്ഥ് പരിഹസിച്ചു. തമിഴ് യൂട്യൂബര്‍ മദന്‍ ഗൗരിക്ക് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധാര്‍ത്ഥ് പുഷ്പ 2 ആള്‍ക്കൂട്ടത്തെ പരിഹസിച്ചത്.

''അതൊക്കെ മാര്‍ക്കറ്റിംഗ് ആണ്. ഇന്ത്യയില്‍ ആളെക്കൂട്ടുന്നത് വലിയ കാര്യമല്ല. നിര്‍മ്മാണത്തിനായി നിങ്ങള്‍ ഒരു ജെസിബി കൊണ്ടുവരിക, ജനക്കൂട്ടം യാന്ത്രികമായി കൂടും. അതുകൊണ്ട് ബിഹാറില്‍ ജനക്കൂട്ടം വരുന്നത് വലിയ കാര്യമല്ല. അവര്‍ക്ക് (പുഷ്പ 2) ഒരു പാട്ടും സിനിമയും ഉണ്ടായിരുന്നു, അതിനാല്‍ ഓകെ. ഇന്ത്യയില്‍, ഒരു വലിയ ജനക്കൂട്ടത്തെ ശേഖരിക്കുന്നതും ഗുണനിലവാരവും തമ്മില്‍ യാതൊരു ബന്ധവുമില്ല. അങ്ങനെയായിരുന്നെങ്കില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിജയിക്കുമായിരുന്നു. നമ്മുടെ കാലത്ത് ഈ ജനക്കൂട്ടം ബിരിയാണിയും ക്വാര്‍ട്ടര്‍ പാക്കറ്റും (മദ്യം) കിട്ടാനായിരുന്നു എത്തിയിരുന്നത്,' സിദ്ധാര്‍ത്ഥ് പരിസഹിച്ചു. 

നവംബര്‍ 17 ന് പട്നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനിയില്‍ പുഷ്പ 2 താരങ്ങളായ അല്ലു അര്‍ജുനും രശ്മിക മന്ദാനയും എത്തിയതോടെ വന്‍ ആള്‍ക്കൂട്ടമാണ് തടിച്ചുകൂടിയത്. ഹൈദരാബാദില്‍ ഒരു തിയേറ്ററില്‍ അല്ലു അര്‍ജുന്‍ എത്തിയകതോടെ തിക്കും തിരക്കും ഉണ്ടാവുകയും ഒരു യുവതി കൊല്ലപ്പെടുകയും ചെയ്തിരുന്നു. 

vachakam
vachakam
vachakam

ഇതിനിടെ പുഷ്പ 2 ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ഏറ്റവും വേഗത്തില്‍ 1000 കോടി രൂപ കളക്ഷന്‍ നേടുന്ന ചിത്രമായി മാറാനൊരുങ്ങുകയാണ് പുഷ്പ 2.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam