മലയാളത്തിൽ പാടുന്നതാണ് ഏറ്റവും ബുദ്ധിമുട്ടെന്ന് ഗായിക ശ്രേയ ഘോഷാൽ. നടി കരീന കപൂറുമായുള്ള അഭിമുഖത്തിലാണ് ഗായികഇങ്ങനെ പറഞ്ഞത്.
മലയാളത്തിൽ വളരെ ആഴത്തിലുള്ള സിനിമകളുണ്ടെന്നും പ്രണയം മാത്രമല്ല, വിവിധ വികാരങ്ങൾ നിറഞ്ഞതാണ് ഗാനങ്ങളെന്നും ഗായിക പറഞ്ഞു.
ദക്ഷിണേന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷ മലയാളമാണ്. ഒരു പെണ്‍കുട്ടി പ്രണയത്തിലാകുന്നതായിരിക്കില്ല ഗാനം. ചിലപ്പോള്‍ സുഹൃത്തിനെക്കുറിച്ചോ അമ്മയെക്കുറിച്ചോ മകളെക്കുറിച്ചോ ആയിരിക്കും. വളരെ ശക്തമായവ ആയിരിക്കും. കൂടാതെ വളരെ കാവ്യാത്മകമായ എഴുത്തായിരിക്കും. - ശ്രേയ ഘോഷാല്‍ പറഞ്ഞു.
ഒരു ദിവസം പലഭാഷകളില്‍ പാട്ട് പാടേണ്ടി വരും. ഹിന്ദി കൂടാതെ ബംഗാളി, തമിഴ് തെലുങ്ക് ഭാഷകളിലെല്ലാം പാടാറുണ്ട്. ആ ഭാഷകളൊന്നും സംസാരിക്കാന്‍ എനിക്കറിയില്ല. പാട്ടിന്റെ വരികള്‍ പഠിച്ച് ഓരോ വാക്കിന്റെ ഉച്ചാരണം മനസിലാക്കിയാണ് പാടുന്നത്.
ഇന്ത്യ പോലൊരു രാജ്യത്ത് ജനിക്കാന്‍ സാധിച്ചതുകൊണ്ട് ലഭിച്ച ഭാഗ്യമാണ് ഇത്. ഏത് രാജ്യത്തെ കലാകാരനാണ് ഇതുപോലെ പലഭാഷകളില്‍ പാടാനാവുക. ഇതെന്റെ ഭാഗ്യമായിട്ടാണ് കാണുന്നത്. എനിക്ക് വളരെ അഭിമാനമുണ്ട്. അതുപോലെ തന്നെ വെല്ലുവിളിയും നിറഞ്ഞതാണ്.- ഗായിക കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്