കരീന കപൂർ അഭിനയിച്ച ക്രൂ ഈ വർഷമാദ്യം ബോളിവുഡ് ബോക്സ് ഓഫീസില്‍ വിജയം നേടിയ ചിത്രമാണ്. എന്നാൽ കരീനയുടെ അമ്മായിയമ്മയ്ക്ക് സിനിമയെ കുറിച്ച് അത്ര നല്ല അഭിപ്രായം അല്ല എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചിത്രത്തിൻ്റെ കഥ ഒരു 'അസംബന്ധം' ആണ് എന്നാണ് ശർമിള പറഞ്ഞത്. കരീന, തബു, കൃതി സനോൻ എന്നിവരായിരുന്നു ക്രൂവിലെ നായികാര്‍.
എന്നാൽ അതിലെ സ്ത്രീകളുടെ ഒത്തൊരുമയെ അവര്‍ പ്രശംസിച്ചു. സമീപകാല സിനിമകളെക്കുറിച്ചും അത് സ്ത്രീകളെ എങ്ങനെ പ്രതിനിധീകരിക്കുന്നു എന്നതിനെക്കുറിച്ചും സംസാരിക്കുന്നതിനിടെ ആണ് ശർമിള ക്രൂവിനെ ഒരു ഉദാഹരണമായി എടുത്ത് സംസാരിച്ചത്. “തീർച്ചയായും അതിന്‍റെ കഥ ഒരു അസംബന്ധമാണ്, തീർച്ചയായും ഇത് വിശ്വാസനീയമായ ഒന്നല്ല. പക്ഷെ മൂന്ന് സ്ത്രീകൾ ഇവിടെ കാര്യങ്ങള്‍ സാഹസികമായി ചെയ്തു എന്നത് സന്തോഷകരമായ കാര്യമാണ്.
മൂവരും തമ്മിലുള്ള സൗഹൃദം ഗംഭീരമാണ്. കാരണം സ്ത്രീ സ്ത്രീയുടെ ഏറ്റവും വലിയ ശത്രു സ്ത്രീയാണ് എന്ന് പറയുന്നിടത്താണ് ഇത് എന്നതാണ് സന്തോഷമുണ്ടാക്കുന്ന കാര്യമെന്നും ശർമിള പറഞ്ഞു. ക്രൂ വിനോദം മാത്രമല്ല വാണിജ്യ വിജയവുമാണെന്നും ഷര്‍മ്മിള ടാഗോര്‍ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്