മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശാന്തി വില്യംസ്. തമിഴ് സിനിമകളിലാണ് ശാന്തി കൂടുതലും അഭിനയിച്ചത്. മലയാളത്തിൽ പളുങ്ക്, രാക്കിളിപ്പാട്ട്, യെസ് യുവർ ഹോണർ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകനായ ജെ വില്യംസിനെയാണ് ശാന്തി വിവാഹം ചെയ്തത്. സംവിധായകനായും നിർമാതാവായും മലയാളത്തിൽ തിളങ്ങിയ വില്യംസ് സ്ഫടികം, ഇൻസ്‌പെക്ടർ ബൽറാം തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
എന്നാൽ ലാൽ, വില്യംസ് മരിച്ചപ്പോൾ പോലും തിരിഞ്ഞു നോക്കിയില്ലെന്നും നന്ദിയില്ലാത്ത നടനാണെന്നും ശാന്തി പറയുന്നു.
മോഹൻലാലിന് കുറേ തവണ ഭക്ഷണം ഉണ്ടാക്കി കൊടുത്തിട്ടുണ്ട്. ആ നന്ദി പോലും അദ്ദേഹം കാണിച്ചില്ലെന്നും ശാന്തി വില്യംസ് മിന്നാമ്പലം പ്ലസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
'മോഹൻലാൽ വീട്ടിൽ വന്ന് കഴിഞ്ഞാൽ നേരെ അമ്മയുടെ അടുത്ത് അടുക്കളയിലേക്കാണ് പോവുക. എന്നിട്ട് ചോദിക്കുക മീൻകറിയുണ്ടോ എന്നാണ്. അമ്മ ഭക്ഷണം ഉണ്ടാക്കി കൊടുക്കും. അത് കഴിക്കും. ഞങ്ങളുടെ വീടിനടുത്ത് അന്ന് ഒരു മലയാള ചിത്രം ഷൂട്ടിംഗ് നടക്കുമ്പോൾ കാരിയർ എടുത്ത് വന്ന് ഭക്ഷണം എടുത്ത് കൊണ്ടു പോയ ആളാണ് മോഹൻലാൽ,' എന്നും ശാന്തി വില്യംസ് പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്