ഷെയിന്‍ നിഗത്തിന്റെ സിനിമകളുടെ പോസ്റ്റര്‍ ആസൂത്രിതമായി നശിപ്പിക്കുന്നതിനെതിരേ പരാതി നല്‍കുമെന്ന് നിര്‍മാതാവ് സന്തോഷ് ടി. കുരുവിള.
തിങ്കളാഴ്ച പരാതി നല്‍കുമെന്ന് സന്തോഷ് കുരുവിള പറഞ്ഞു. എല്ലാ തെളിവുകളുമായി പോലീസില്‍ പരാതിപ്പെടുമെന്നാണ് സന്തോഷ് കുരുവിള വ്യക്തമാക്കുന്നത്. ഷെയിന്‍ നിഗത്തെ നായകനാക്കി ഉണ്ണി ശിവലിംഗം സംവിധാനംചെയ്ത 'ബള്‍ട്ടി' എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ് സന്തോഷ് ടി. കുരുവിള.
തീയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിക്കുന്ന 'ബള്‍ട്ടി'യുടെ പോസ്റ്റര്‍ കീറിമാറ്റി മറ്റ് ചിത്രങ്ങളുടേത് പതിക്കുന്നുവെന്ന ആരോപണവുമായി സന്തോഷ് കുരുവിള നേരത്തെ രംഗത്തെത്തിയിരുന്നു.
'ബള്‍ട്ടി'ക്കുപുറമേ ഷെയിന്‍ നിഗത്തിന്റെ തന്നെ 'ഹാല്‍' എന്ന ചിത്രത്തിന്റേയും പ്രൊമോഷന്‍ സാമഗ്രികള്‍ നശിപ്പിക്കുന്നുവെന്നായിരുന്നു സന്തോഷ് കുരുവിളയുടെ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്