തമിഴ് സിനിമാ ലോകത്തെ വ്യത്യസ്തനായ സംവിധായകനാണ് മിഷ്‌കിന്‍. തന്റെ സിനിമകളിലും അദ്ദേഹം ആ വ്യത്യസ്തത കൊണ്ടുവരാറുണ്ട്. അദ്ദേഹം ചില ചിത്രങ്ങളിൽ അഭിനയിക്കാറുമുണ്ട്. ആദിത്യ ആദ്യമായി സംവിധാനം ചെയ്യുന്ന ഡെവിള്‍ എന്ന ചിത്രമാണ് മിഷ്‌കിന്‍ ഒടുവില്‍ അഭിനയിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഷംനാ കാസിം (പൂര്‍ണ) ആണ് ചിത്രത്തിലെ നായിക.
ഇപ്പോൾ ഈ സിനിമയുടെ പ്രചാരണ പരിപാടിയില്‍ മിഷ്‌കിന്‍ ഷംനയേക്കുറിച്ച് പറഞ്ഞ കാര്യം ആണ് ശ്രദ്ധ നേടുന്നത്. അഭിനയിക്കുമ്പോള്‍ സ്വയം മറക്കുന്നവരേയാണ് അഭിനേതാക്കള്‍ എന്നുവിളിക്കാറുള്ളതെന്ന് മിഷ്‌കിന്‍ അഭിപ്രായപ്പെട്ടു. പൂര്‍ണ അത്തരത്തില്‍ ഒരു അഭിനേത്രിയാണ്. തന്റെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള വ്യക്തിയാണവര്‍. അടുത്ത ജന്മത്തില്‍ തനിക്ക് അവരുടെ മകനായി ജനിക്കണം. മരണംവരെ അവര്‍ അഭിനയിക്കണമെന്നാണ് തന്റെ ആഗ്രഹം. പൂര്‍ണ മറ്റു ചിത്രങ്ങളിലഭിനയിക്കുമോ എന്നറിയില്ല. തന്റെ ചിത്രങ്ങളില്‍ പൂര്‍ണ ഉണ്ടാകുമെന്നും മിഷ്‌കിന്‍ കൂട്ടിച്ചേർത്തു.
അതേസമയം മിഷ്‌കിന്റെ വാക്കുകള്‍ കേട്ട് സന്തോഷം കൊണ്ട് കണ്ണു നിറയുന്ന പൂര്‍ണയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ ഈ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്